"ഉദ്യാന നഗരം"
"ഉദ്യാന നഗരം"
എവറസ്റ്റ് കൊടുമുടി ആദ്യം കീഴടക്കിയ എഡ്മണ്ട് ഹിലാരയുടെ ജന്മനാടായ ന്യൂസിലൻഡിലെ എറ്റവും പഴയ നഗരമാണ് ക്രൈസ്റ്റ്ചർച്ച്(1856).അന്റാർട്ടിക്കയിലക്കുളള പ്രവേശന കവാടം കൂടിയാണ് ക്രൈസ്റ്റ്ചർച്ച്. പുൽമേടുകളും നീലജലാശയങ്ങളും നിറഞ്ഞ കാന്റർബറി തടത്തിൽ ക്രൈസ്റ്റ്ചർചിനു കിഴക്ക് പസിഫിക് സമുദ്രവും പടിഞ്ഞാറു മഞ്ഞു പർവതങ്ങളുടെ തെക്കൻ ആൽപ്സും.കാഴ്ചകൾ കാണാനുള്ള യാത്ര തുടങ്ങാൻ ഉചിതമായ സ്ഥലം കൂടിയാണ് ക്രൈസ്റ്റ്ചർച്ച്.
നഗരമധ്യത്തിലെ 165 ഹേക്ടറിലുളള ബൊട്ടാനിക് ഗാർഡനാണ് ഇവിടത്തെ മുഖ്യ ആകർഷണം. ക്രൈസ്റ്റ്ചർചിലെ തന്നെ ഹാഗ്ലി പാർക്കിന് അടുത്തുള്ള അവോൺ നദിയുടെ ലൂപ്പിനോട് ചേർന്നാണ് ഇതിന്റെ സ്ഥാനം. ആൽബെർട്ട് രാജകുമാരന്റെയും ഡെൻമാർക്കിലെ രാജകുമാരി അലക്സാണ്ട്രയുടെയും വിവാഹത്തിന്റെ സ്മരണയ്ക്കായി ഒരു ഇംഗ്ലീഷ് ഓക്ക് ഇവിടെ നട്ടിട്ടുണ്ട്. പലവിധ സസ്യങ്ങളും തിങ്ങി നിറഞ്ഞ മരങ്ങളാലും ആകർഷണമാണിവിടം.മരങ്ങൾ തിങ്ങി വളർന്ന ഉദ്യാനത്തിലൂടെ മതിവരുവോളം നടക്കാം.ഉദ്യാന നടുവിലൂടെയാണ് മൂന്നര കിലോമീറ്ററിൽ അവോൺ നദി ഒഴുകുന്നു.അവോണിലൂടെയുളള വഞ്ചി യാത്ര വളരെ മനൊഹരമാണ്.
ക്രൈസ്റ്റ്ചർച്ചിലെ ഏറ്റവും വലിയ നഗര തുറന്ന സ്ഥലമാണ് ഹാഗ്ലി പാർക്ക്, 1855 ൽ പ്രവിശ്യാ സർക്കാർ ആണ് ഇത് സൃഷ്ടിച്ചത്. അക്കാലത്തെ ഗവൺമെന്റിന്റെ ഉത്തരവ് അനുസരിച്ച്, ഹാഗ്ലി പാർക്ക് ഒരു പൊതു പാർക്കായി എന്നേക്കും കരുതിവച്ചിരിക്കുന്നു, മാത്രമല്ല പൊതുജനങ്ങളുടെ വിനോദത്തിനും വിനോദത്തിനുമായി ഇത് തുറന്നിരിക്കും.ഹാഗ്ലി പാർക്കിന്റെ സവിശേഷത അതിന്റെ വൃക്ഷങ്ങളും വിശാലമായ തുറസ്സായ സ്ഥലങ്ങളുമാണ്. 1850 മാർച്ചിൽ കാന്റർബറി അസോസിയേഷന്റെ ചെയർമാനായ ലീറ്റെൽട്ടൺ പ്രഭുവിന്റെ കൺട്രി എസ്റ്റേറ്റായ ഹാഗ്ലി പാർക്കിന്റെ പേരിലാണ് ഹാഗ്ലി പാർക്കിന്റെ പേര് ലഭിച്ചത്. ആദ്യകാലങ്ങളിൽ ഹാഗ്ലി പാർക്ക് കുതിരപ്പന്തയത്തിന് ഉപയോഗിച്ചിരുന്നു. സമീപ വർഷങ്ങളിൽ, നിരവധി സന്ദർശന സർക്കസുകളും ഓപ്പൺ എയർ കച്ചേരികളും പാർക്കിൽ നടത്തിയിട്ടുണ്ട്. എല്ലെർസ്ലി ഫ്ലവർ ഷോ 2008 മുതൽ നോർത്ത് ഹാഗ്ലി പാർക്കിൽ നടന്നു വരുന്നു. ഒരു ഗോൾഫ് കോഴ്സും (ഹാഗ്ലി ഗോൾഫ് ക്ലബ്) ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്.
ക്രൈസ്റ്റ്ചർചിൽ നിന്ന് കാന്റർബറിയുടെ വിശാലമായ സമതലങ്ങളിലൂടെ പർവതങ്ങൾ ചുറ്റി താഴ്വാരത്തിലൂടെ ഗ്രെ മൗത്ത് വരെ നീളുന്ന അഞ്ച് മണിക്കൂർ (223 km) ട്രാൻസ് ആൽപൈൻ ട്രെയിൻ യാത്ര മറ്റൊരു വിസ്മയമാണ്.രാജ്യന്തര നിലവാരത്തിലുള്ള ട്രെയിനിൽ റസ്റ്ററന്റ് അടക്കമുള്ള സൗകര്യങ്ങളുമുണ്ട്.വസന്തകാലത്തെ (നവംബർ- ഫെബ്രുവരി ) യാത്രയാകും ഏറ്റവും മനോഹരം .ഈ സമയം എല്ലാം മഞ്ഞപ്പൂക്കൾ മൂടിയിരിക്കും.
International Antarctic Centre , Canterbury Museum, Willowbank Wildlife Reserve, Orama Wildlife Park, Cathedral Square, Christchurch Gondola & Christchurch Translational Cathedral എന്നിവ ഇവിടുത്തെ മറ്റു വിസ്മയങ്ങളാണ്.
Bibliography :
https://en.m.wikipedia.org/wiki/Christchurch
https://en.m.wikipedia.org/wiki/Christchurch_Botanic_Gardens
https://en.m.wikipedia.org/wiki/Hagley_Park,_Christchurch
https://en.m.wikipedia.org/wiki/
Author Name: Safeera Najmin
Class: 4th Sem, BTTM
CPA College of Global Studies
Comments
Post a Comment