"ഏടുകളിൽ ഒന്ന്"
ഏടുകളിൽ ഒന്ന്
അവിസ്മരണീയമായ കോളേജ് ജീവിതത്തിൽ അതിന്റെ മാറ്റ് കൂട്ടുന്നത് പലപ്പോഴും കോളേജ് ട്രിപ്പുകൾ ആണ്. ടൂറിസം പഠിക്കുന്നത് കൊണ്ട് ട്രിപ്പ്നോരു പഞ്ഞവും ഉണ്ടായിരുന്നില്ല. ഡിഗ്രി രണ്ടാം വർഷം ഏകദേശം പകുതി ആയി കാണും ടൂറിന്റെ ചർച്ച കയറി വന്നു. ട്രിപ്പിന്റെ ചർച്ചക്ക് തുടക്കമിട്ടത് ക്ലാസ്സ് സർ ആയിരുന്നു ഏതൊരു കാര്യം സർ ഏറ്റടുത്താലും കാണിക്കുന്ന ആത്മാർത്ഥത ഇതിലും സർ പ്രകടമാക്കി. മുൻ വർഷം ഒരു വൺഡേ ട്രിപ്പ് ആണ് പോയത്. ബഡ്ജറ്റ്ന് അനുസരിച്ചരീതിയിൽ ഒരു പാക്കേജ് സർ തന്നെ കണ്ടുപിടിച്ചു തന്നു. "കൂർഗ്,ചിക്കമംഗളൂരു". എല്ലാർക്കും അത് ഇഷ്ടമായി
തുടർന്ന് കാര്യങ്ങൾക്ക് വേഗതകൂടി ടൂറിന്റെ തലേ ദിവസം പാക്കേജ് ഏറ്റെടുത്ത ബസ് ഒന്ന് പണി മുടക്കി. ചെറിയ ഒരു ആക്സിഡന്റ്. പിന്നെ എവിടെന്നോ തപ്പി എടുത്തു ഒരു ബസ് "ചാർളി " എന്നായിരുന്നു ബസ്ന്റെ പേര് ഒരു തൃശ്ശൂവപേരൂർ ടീമിന്റെ നല്ല കിടിലൻ ബസ്. ബസ്ന്റെ കൂടെ ഒരു കിടിലൻ ഗൈഡും ഷിഫിൻ.
അങ്ങനെ ഞങ്ങൾ ഡിസംബർ 20 നൈറ്റ് അങ് പോയി പതിവ് കോളേജ് ടൂർ ക്‌ളീഷേ.. ഡിജെ remix സോങ്ങുകളുടെ അകമ്പടിയോടെ ബസ് ഒന്നു കുലുക്കി ക്ലാസ്സിൽ ഇത്രയേറെ ഡാൻസർസ് ഉണ്ടെന്ന അതിമനോഹരമായ ഒരു തിരിച്ചറിവ് അന്ന് കിട്ടി. ആട്ടവും പാട്ടുമായി ശിവരാത്രിലെ ഉത്സവപ്പറമ്പാക്കി ഏകദേശം ഒരു ആറുമണിയോടെ ഞങ്ങൾ കൂർഗിൽ എത്തി ഇന്ത്യയുടെ സ്കോട്ലാൻഡ് എന്നാണ് കൂർഗിനെ വിശേഷിപ്പിക്കുന്നത് . ഒരു കർണാടകൻ ഗ്രാമ ഭംഗി നിറഞ്ഞ് നിൽക്കുന്നു. ചെറിയ തണുപ്പ് നിറഞ്ഞ ഒരു അന്തരീക്ഷം. ഒന്ന് ഫ്രഷ് അപ്പ് ആവുക എന്നതാണ് അടുത്ത ലക്ഷ്യം അതിനായി റൂമൊക്കെ എടുത്തു (നൈറ്റ് താമസവും അവിടെതന്നെ ആയിരുന്നു). ഫ്രഷ് ആയശേഷം ബ്രേക്‌ഫാസ്‌റ്റ് അതും കഴിഞ്ഞു ആദ്യം പോയത് ബാംബൂ ഫോറെസ്റ്റിലേക്കാണ് . പ്രകൃതിയുമായി ഇണങ്ങിയ ഒരു ടൂറിസ്റ്റ് കേന്ദ്രം. ഒരു പാട് സന്നർഷകർ അവിടെ ഉണ്ടായിരുന്നു ഒരുപാട് തണൽ മരങ്ങൾ നിറഞ്ഞു നിന്നിരുന്ന അവിടം ഞങ്ങൾക്ക് ഏറെ പുതുമകൾ സമ്മാനിച്ചു . വലിയ ഒരു അരുവി അവിടെ ഉണ്ടായിരുന്നു അവിടെ പാറകെട്ടുകൾക്കിടയിലൂടെ ചെറിയ ചെറിയ വെള്ള ചാട്ടങ്ങൾ ഉണ്ടാക്കി കടന്നു പോവുന്നു ഏകദേശം ഒന്നര മണിക്കൂറോളം ഞങ്ങൾ അവിടെ ചിലവഴിച്ചു. അടുത്ത സ്ഥലം തേടി ഇറങ്ങി. പിന്നെ പോയത് ഒരു ഡാം കാണാൻ ആയിരുന്നു. ഡാമിനോട് ചേർന്ന് കിടക്കുന്ന ഒരു ഗാർഡൻ ഒരു പാർക്കിൽ പോയ അനുഭൂതി പകർന്നു തരുന്ന സ്ഥലം. സൂര്യൻ ഉച്ചിയിൽ കുന്തവും പിടിച്ചു നിൽക്കുന്ന സമയം ആയത് കൊണ്ട് അവിടെ കിടന്ന് തിരിയാതെ ഞങ്ങൾ അവിടെ നിന്നും പെട്ടന്ന് തിരിച്ചു പിന്നെ പോയത് വലിയ തടാകത്താൽ ചുറ്റപ്പെട്ട ഒരു അടിപൊളി സ്ഥലം അവിടെ നിന്നും ബോട്ടിങ്ങും ഉണ്ടായിരുന്നു. വേഗം ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്ത് ഞങ്ങൾ ഇറങ്ങി മഴക്കാലം അല്ലാത്തത് കൊണ്ട് വെള്ളം വളരെ കുറവായിരുന്നു അവിടെയും ഒരുപാട് സഞ്ചാരികൾ ഉണ്ടായിരുന്നു. ബോട്ട്ങ്ന്റെ കൂടെ വിസ്തരിച് ഒരു കുളിയും ആഹാ.
പിന്നെ ഞങ്ങൾ ബാംബൂ ഫോറെസ്റ്റ്നു അടുത്തുള്ള ആ ചെറിയ അങ്ങാടിയിൽ ഷോപ്പിങ് നടത്തി ചോക്ലേറ്റ്സ്, ടോയ്‌സ് അങ്ങനെ പലതും വാങ്ങി ഫുഡ് കഴിച്ച ഹോട്ടലിലെക്ക് തിരിച്ചു ഫുഡ് കഴിച്ചു ഒരു ഒൻപതു മണിയോടെ ഞങ്ങൾ താമസം ഒരുക്കിയ ഹോട്ടലിലേക്ക് മടങ്ങി. പാട്ടും മേളവും മായി ഹോട്ടലിലെ സ്റ്റേ ഞങ്ങൾ ഒന്ന് കളർ ആക്കി അടുത്ത ദിവസം ആറുമണിക്ക് തന്നെ നമ്മൾ ഒരുങ്ങി നിൽക്കണം എന്ന് സർ വന്നു പറഞ്ഞു. ഏകദേശം 12 മണിയായി കാണും ഉറങ്ങിയപ്പോൾ നേരം വൈകിയാലും ആറു മണിക്ക് തന്നെ എല്ലാരും റെഡി ആയി. അടുത്ത യാത്ര ചിക്കമംഗളൂർ ആയിരുന്നു കൂർഗിൽ നിന്നും ഏകദേശം 130 കിലോമീറ്റർ ദൂരം അങ്ങോട്ട് ഉണ്ടായിരുന്നു. അങ്ങനെ വഴിയോര കാഴ്ചകളിൽ മുഴുകി ഞങ്ങൾ അവസാനം ഞങ്ങൾ അവിടെ എത്തി ഒരു വലിയ പർവതം അങ്ങോട്ട് ഒരു ട്രെക്കിങ്. പഴയ ജീപ്പ് എക്സ്പീരിയൻസ് ഡ്രൈവർസ് വളരെ സാഹസികമായൊരു യാത്ര. ജനവാസം വളരെ കുറഞ്ഞ പ്രദേശങ്ങൾ ആയിരുന്നു അവിടം വിജനമായ റോഡുകൾ അതി മനോഹരം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഒരു യാത്ര. ആ യാത്രക്കൊടുവിൽ ഞങ്ങൾചെന്നെത്തിയത് ഒരു നിരപ്പായ ഒരു സ്ഥലത്തായിരുന്നു അവിടെ ഞങ്ങൾക്കുള്ള ഉച്ച ഭക്ഷണം തയ്യാറായി കഴിഞ്ഞിരുന്നു. നേരം വൈകിയ ഒറ്റ കാരണത്താൽ അവിടെ പല സ്ഥലങ്ങളും ഞങ്ങൾക്ക് മിസ്സായി. ഭക്ഷണശേഷം ഞങ്ങൾ അവിടെ നിന്നും തിരിച്ചു.
പിന്നെ ഞങ്ങൾ പോയത് കൂർഗിലെ വളരെ പ്രസിദ്ധ മായ ഗോൾഡൻ ടെംപിൾ. ടിബറ്റൻ ആത്മീയ കേന്ദ്രം ഒരുപാട് സഞ്ചാരികളും അവിടെ ഉണ്ടായിരുന്നു. ടിബറ്റൻ സന്യാസികളും ഒരുപാട് അവിടെ കാണപ്പെട്ടിരുന്നു. സ്വർണ്ണ നിറത്തിൽ ഉള്ള വലിയ ബുദ്ധ ഷിലകൾ അവിടെ ഉണ്ടായിരുന്നു.വാനം മുട്ടി നിൽക്കുന്ന പോലെ തോന്നിക്കുന്ന ഗോപുരങ്ങളാണ് എനിക്ക് ഏറെ ഇഷ്ടമായത്. ഫോട്ടോ പിടുത്തവും ഒക്കെയായി ഏകദേശം ഒരു മണിക്കൂറോളം ഞങ്ങൾ അവിടെ ചിലവഴിച്ചു. എന്നിട്ട് ഞങ്ങൾ അവിടെ നിന്നും തിരിച്ചു. ഞങ്ങൾക്ക് വേണ്ടി ഒരുക്കിയ ഒരു കിടിലൻ ഡിജെ പാർട്ടി ആയിരുന്നു അവസാന പരിബാടി ഒന്നും നോക്കിയില്ല തകർത്ത് ആടാൻ തന്നെ തീരുമാനിച്ചു. ഒരു 8:00 ആയി കാണും ഞങ്ങൾ അവിടെ എത്തിയപ്പോ. അവിടെ ഒരുപാട് പേരുണ്ടായിരുന്നു. ഒരു കിടിലൻ ലോക്കൽ സെറ്റപ്പ്. ആ ഒരു അവസരത്തിൽ അതൊക്കെ ധാരാളം ആയിരുന്നു. ആദ്യ സോങ് കേട്ടപ്പോൾ തന്നെ ഓരോരുത്തർ തുള്ളൽ തുടങ്ങി അതിലും രസകരമായത് കൂടെ വന്ന ഞങ്ങളുടെ അദ്ധ്യാപകർ ആയിരുന്നു അവർ വെളിച്ചപ്പാട് പോലെ ഉറഞ്ഞു തുള്ളിയിരുന്നു പിന്നെ ഞങ്ങളെ കാര്യം പറയണോ.. ശെരിക്കും വെള്ളം കുടിക്കുന്ന പ്രകടനം അതും കഴിഞ്ഞ് വിസ്തരിച് ഒരു ഫുഡും കഴിഞ്ഞ് ഞങ്ങൾ തിരിച്ചു. ഏഴു മണിയോടെ ഞങ്ങൾ നമ്മടെ കുട്ടികളത്താണിയിലെത്തി. ഉറക്കഷീണത്തിൽ ഒരു സലാം പറഞ്ഞു ഞങ്ങൾ പിരിഞ്ഞു.
Author Name: Ihsan
Class: 6th Semester BTTM, Department of Tourism
CPA College of Global Studies
Comments
Post a Comment