"മിയാവാക്കി വനം"

മിയാവാക്കി വനം

100 വർഷം പഴക്കം വരുന്ന കാടുകൾ വെറും പത്തു വർഷം കൊണ്ട് ഉണ്ടാകാൻ നമുക് സാധിക്കും!! 

എങ്ങനെ എന്ന് അല്ലെ അതാണ് മിയവാക്കി വനം എന്ന് പറയുന്നത്. കേരള-തമിഴ്നാട് അതിർത്തിയായ ആനക്കട്ടിയിൽ സ്ഥിതി ചെയുന്ന SR ജംഗിൾ റിസോട്ടിൽ ആണ് ഇത്തരത്തിലുള്ള മിയവാക്കി വനങ്ങൾ കൃതൃമമായി നിർമിച്ചെടുത്തിട്ടുള്ളത്.

മിയാവാക്കി എന്ന് പറയുന്നത് ജാപ്പനീസ് മാതൃകയിലുള്ള ഒരു പ്ലാന്റിങ് രീതിയാണ്.ജപ്പാനിൽ ഇടക്കിടെ ഉണ്ടാവാറുള്ള സുനാമിയിൽ അവിടെ ധാരാളം മരങ്ങൾ നഷ്ടപെടുന്ന അവസ്ഥയുണ്ടായി.അത് കൊണ്ട് തന്നെ അവർക്ക്‌ വനങ്ങൾ നിര്മിച്ചെടുക്കണമായിരുന്നു.അതിനായി പ്രശസ്ത ജപ്പാൻകാരനായ പരിസ്ഥിതി സംരകഷകൻ അക്കിര മിഴാവാക്കിയാണ് ഈ രീതി ലോകത് വികസിപ്പചത്‌.സാധാരണ നമ്മൾ ഒരു ചെടി നാടാറുള്ളത് ഒരു കുഴികുത്തി അതിൽ ചെടി നടുകയാണ് ചെയ്യാറുള്ളത്.

എന്നാൽ മിയവാക്കി രീതി എന്ന് വെച്ചാൽ ചെടികൾ നടേണ്ട സ്ഥലത്ത് കൃത്യമായി മാർക്ക് ചെയ്തിട്ട് ജെസിബി ഉപയോഗിച്ച് ഏകദേശം അഞ്ചടിയോളം താഴ്ചയിൽ ഒരു കുഴികുത്തുകയാണ് ആദ്യം ചെയ്യുന്നത്.എന്നിട്ട് ടാങ്ക് പോലെയുള്ള ആ കുഴിയിൽ ആദ്യം ലെയർ ആയി ചാണകവും കമ്പോസ്റ്റ് വളവും ഇട്ട് കൊടുക്കുന്നു എന്നിട്ട് മുകളിൽ അവസാനത്തെ ഒരടി മാത്രം മണ്ണ് ഇടുന്നു.യന്ത്ര സഹായത്തോടെ ഒരു മീറ്റർ ആഴത്തിൽ മണ്ണിളക്കി ശേഷം തൈകൾ നടുന്നു.SR ജംഗിൾ റിസോട്ടിൽ ഇത്തരത്തിൽ ആണ് മിയാവാക്കി നിർമിച്ചെടുത്തിട്ടുള്ളത്. ഭൂമിയുടെയും മണ്ണിന്റെയും സ്വഭാവം അനുസരിച്‌ ഇതിൽ മാറ്റം വരാം. ഏകദേശം ആറു മാസം കൊണ്ട് തന്നെ ഇവിടെ മനുഷ്യരുടെ വലുപ്പത്തിൽ മരങ്ങൾ വളർന്നിട്ടുണ്ട്. 

പലതരം മരങ്ങൾ ഇട കലർത്തി നടുന്നത് വഴി ഒരു കാടിന്റെ യഥാർത്ഥ രൂപത്തിൽ ആവുകയും ചെയ്യും സൂര്യപ്രകാശം ലഭിക്കാനായി മരങ്ങൾ തമ്മിൽ മത്സരം ആയിരിക്കും അത് കൊണ്ട് തന്നെവളരെ പെട്ടന്ന് ഒരു കാടായി മാറാൻ കഴിയും. വനനശീകരണവും പ്രകൃതി ചൂഷണവും നടന്നു കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിൽ ഫ്ലാറ്റുകളുടെയും നഗരങ്ങളുടെയും അരികിൽ ഒരു മിയാവാക്കി വനം വെച്‌ പിടിപ്പിക്കുന്നത് വഴി നമുക് ലഭിക്കുന്നത് നല്ല ഒരു ആവാസവ്യവസ്ഥ തന്നെയാവും. ഓരോ പരിസ്ഥിതി ദിനത്തിലും കുറച് ചെടികൾ മാത്രം നട്ടുപിടിപ്പിക്കുന്നതിന് പകരം ഒരു മിയാവാക്കി രീതിയിലുള്ള വനം വെച്‌ പിടിപ്പിക്കുകയാണെങ്കിൽ അത് വഴി ലഭിക്കുന്നത് വളരെ വലിയ ഒരു മാറ്റം തന്നെയാവും മനുഷ്യനും പ്രകൃതിക്കും.


Bibliography:

http://www.techtraveleat.com/miyawaki-forest

Author Name: Sayyid Mohammed Rabeeh.Kp

Class: 4th Semester BTTM, CPA College of Global Studies

Comments