വിമാനത്തിലെ ഹോട്ടൽ
വിമാനഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചാലോ!!
ഒരു കാലത്ത് ആകാശങ്ങളിലെ കൊട്ടാരം ആയി പറന്നിരുന്ന സിംഗപ്പൂർ എയർലൈൻസാണ് കോവിഡ് വന്നകാരണം കൊണ്ട് എല്ലാ വിമാന കമ്പനികളെപോലെത്തന്നെ സിംഗപ്പൂർ എ യർലൈൻസിന്റെ മിക്ക വിമാനങ്ങളും സർവീസ് നടത്തുന്നില്ല. വരുമാനവും കുത്തനെ കുറഞ്ഞു.
ഇതുകൊണ്ട്തന്നെ അവർ പുതിയ പരീക്ഷണത്തിന് ഇറങ്ങിയിരിക്കുകയാണ്. ചാങ്കി വിമാനത്താവളത്തിൽ നിർത്തിയിട്ടിരിക്കുന്ന ലോകത്തെ ഏറ്റവും വലിയ 2 ബോയിങ് വിമാനങ്ങൾ റസ്റ്റോറന്റ് ആക്കി മാറ്റിയിരിക്കുകയാണ്.സാധാരണ വിമാനങ്ങളിൽ കയറുന്നത് പോലെത്തന്നെ എല്ലാ സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് ഭക്ഷണം കഴിക്കാൻ അനുവദിക്കുന്നത്.
A380 വിമാനത്തിൽ ഇന്നലെ മാത്രം ഉച്ചഭക്ഷണത്തിന് എത്തിയത് നാനൂറോളം പേരാണ്. സീറ്റിൽ ചാരിയിരുന്ന് ടെലിവിഷൻ കണ്ട് വളരെ നല്ലരീതിൽ വിമാനത്തിൽ ഇരുന്ന് ഭക്ഷണം കഴിക്കാം. 6 കോഴ്സ് ഭക്ഷണം കഴിക്കാൻ ബിസിനസ് ക്ലാസ്സിൽ 17,000 രൂപയാണ്.8 കോഴ്സ് ഭക്ഷണത്തിന് 35,000 രൂപയും ആണ് നിരക്ക്. ആദ്യത്തെ ദിവസം തന്നെ കച്ചവടം നല്ലരീതിയിൽ നടന്ന ആത്മവിശ്വാസവും.പുതിയ ഒരു മേഖല സൃഷ്‌ടിച്ച അഭിമാനവും സിംഗപ്പൂർ എയർലൈൻസിനെ വ്യത്യസ്തമാകുന്നു.
Author name: Sayyid Muhammad Rabeeh
Class: 4th Semester BTTM,
CPA College of Global Studies
Bibliography: https://www.manoramaonline.com/travel/travel-news/2020/10/26/singapore-airlines-has-converted-a-parked-A380-plane-into-a-restaurant.html
Comments
Post a Comment