"മധുരയുടെ ജീവൻ"
മധുരയുടെ ജീവൻ !
നൂറ്റാണ്ടുകളോളം വറുതിയിലാണ്ടിരുന്ന മധുരയുടെ പട്ടിണി അകറ്റിയ ഡാം ആണ് മുല്ലപ്പെരിയാർ. മധുരയുടെ പടിഞ്ഞാറ് കോട്ടപോലെ ഉയർന്നു നിൽക്കുന്ന മലനിരകളിൽ മാസങ്ങളോളം മഴപെയ്യുകയും , അതെ സമയം ജലക്ഷാമത്താൽ പട്ടിണി കിടക്കാൻ വിധിക്കപ്പെട്ടവരായിരുന്നു മധുര ജനത.
അടുത്ത രാജ്യമായ ചോളരാജ്യം തഞ്ചവൂർ, കാവേരി നദികളുടെ സമൃതിയിൽ സമ്പന്നമായി മുന്നേറുമ്പോൾ , പാണ്ഡ്യരാജ്യമായ മധുര പട്ടിണിയുടെ കൊടുംവറുതിയിൽ ഇല്ലാതായികൊണ്ടിരുന്നു. പതിനേഴാം നൂറ്റാണ്ടിലെ മഹാ വറുതിക്കാലം മധുരയെ ഉലച്ചപ്പോൾ, അനേകായിരം തലമുറകൾ അനുഭവിച്ച വറുതിക്ക് പരിഹാരമായി, ബ്രിട്ടൻ എഞ്ചിനീയർ ആയ കേണൽ ജോൺ പെന്നിക്വിക്ക് മുല്ലപ്പെരിയാർ നിർമിച്ചത്. 8 വർഷത്തെ അധ്വാനം മധുരയെ പട്ടിണിയിൽ നിന്നും അകറ്റി നിർത്തി.
ഇന്നു തമിഴകത്തിന്റെ കാണപ്പെട്ട ദൈവമാണ് കേണൽ ജോൺ പെന്നിക്വിക്ക്.ഇന്നു പെന്നിക്വിക്കിന്റെ ജന്മദിനത്തിൽ വിളവെടുപ്പുത്സവമായ പൊങ്കൽ ആഘോഷം സംഘടിപ്പിച്ചും പ്രതിമ നിർമിച്ചും തമിഴകം അദ്ദേഹത്തെ അനുസ്മരിക്കുന്നു.
പെന്നിക്വിക്കിന്റെ പിൻതലമുറകളെ ഔദ്യോഗികമായി ക്ഷണിച്ചുവരുത്തി ആദരമർപ്പിക്കുന്നത് തമിഴ്നാട് ഭരണകൂടത്തിന്റെ അഭിമാനനിമിഷങ്ങളാണ്.
ലോകത്തിൽ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാറിലേത്.നിർമ്മാണകാലഘട്ടത്തിൽ ഇത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു.സുർഖി മിശ്രിതം ഉപയോഗിച്ചു നിർമ്മിച്ച അണക്കെട്ടുകളിൽ ലോകത്ത് ഇന്ന് നിലവിലുള്ള ഏക അണക്കെട്ട് എന്ന പ്രത്യേകതയും ഇതിനുണ്ട്.
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളിൽ ഒന്നാണ് മുല്ലപ്പെരിയാർ അണക്കെട്ട്. കേരളത്തിൽത്തന്നെ ഉത്ഭവിച്ച് അവസാനിക്കുന്ന വൃഷ്ടിപ്രദേശമാണ് അണക്കെട്ടിനുള്ളത്. മുല്ലയാർ, പെരിയാർ എന്നീ നദികൾ തടഞ്ഞു നിർത്തി കൊണ്ടാണ് ഇതു നിർമിച്ചിരിക്കുന്നത്.അസ്തിവാരത്തിൽ നിന്നും ഏതാണ്ട് 53.6മീറ്ററാണ് (176 അടി) അണക്കെട്ടിന്റെ ഉയരം. നീളം 365.7 മീറ്ററും (1200 അടി).അണക്കെട്ട് നിലനിൽക്കുന്നത് കേരളത്തിന്റെ സ്ഥലത്താണെങ്കിലും , അതിന്റെ നിയന്ത്രണം തമിഴ്നാടിന്റെ കൈവശമാണ്. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ഒരു വിഷയം രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള ഒരു തർക്കത്തിന് വഴിവെച്ചിരിക്കുകയാണ്.
Bibliography: https://www.mathrubhumi.com/print-edition/weekend/weekend-1.5100905
Author name: Safeera Najmin. C
Class: 4th Semester BTTM,CPA College of Global Studies
This comment has been removed by the author.
ReplyDelete👍👍👍👍
ReplyDelete,🥰🥰
ReplyDelete