"ക്രയിൻ ഹോട്ടലിലെ വാസം"
ക്രയിനിൽ താമസിച്ചാലോ!!
അതെ ക്രയിനിൽ തന്നെ അതെങ്ങനെ സാധ്യം ആവും എന്ന് അല്ലെ.അതിനുള്ള ഉത്തരം ആണ് ആംസ്റ്റർഡാമിലെ മുൻ ഷിപ്പിംഗ് വാർഫ് ആയ ട്രെൻഡി എൻഡിഎസ്എം ഏരിയയിലാണ് ഫറാൽഡ എന്ന ക്രയിൻ ഹോട്ടൽ സ്ഥിതിചെയ്യുന്നത്.എല്ലാവിധ സൗകര്യങ്ങളോട് കൂടിയ മൂന്ന് സ്യൂട്ടുകൾ എല്ലാം ടിവി ബോർഡ്‌കാസ്‌റ്റിംഗ് സ്റ്റുഡിയോയുമുള്ളവ.
ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള ക്രയിൻ ഹോട്ടൽ ആണ് ഫറാൽഡ.2011-2016 കാലഘട്ടത്തിൽ നടത്തിയ പുനർനിർമാണങ്ങളുടെ പ്രവത്തങ്ങൾക്കും രൂപകല്പനകൾക്കും ശേഷം ആണ് ഒരു ഡോക്കിൽ നിർത്തിയിട്ട ക്രയിനിൽ 114 അടി മുതൽ 164 അടി വരെ ഉയരത്തിൽ മുറികളുള്ള ഒരു സമ്പൂർണ ആഡംബര ഹോട്ടൽ ആയി മാറുന്നത്. ആംസ്റ്റർഡാമിലെ ഒരു പുതിയ ആഡംബര ഹോട്സ്പോട്ടാണ് ഫറാൽഡ മൂന്ന് പഞ്ചനക്ഷത്ര സ്യൂട്ടുകൾ ആണ് ഉള്ളത്.
മികച്ച ഫർണിച്ചർ ഒരു ഫ്രീ സ്റ്റാന്റിംഗ് ടബുമെല്ലാംഉള്ള 114 അടി ഉയരത്തിലുള്ളതും ഏറ്റവും താഴെ ഉള്ളതും ആയ സ്യൂട്ട് ആണ് ഫ്രീ സ്പിരിറ്റ്. സീക്രട്ട് എന്ന 130 അടി ഉയരത്തിൽ സ്ഥിതിചെയുന്ന ഈ സ്യൂട്ട് ആദ്യ കാലങ്ങളിൽ യന്ത്രസാമഗ്രികൾ സൂക്ഷിച്ചിരുന്ന മുറി ആയിരുന്നു മരാകെക്കിൽ നിന്നുള്ള ചെമ്പിൽ നിർമിച്ച ബാത്ത് ടബ് ഈ സ്യൂട്ട്നെ പ്രതേകതയുള്ളത് ആകുന്നു.മുങ്ങി പോയ സമുദ്രകപ്പലിന്റെ ഭാഗങ്ങൾ കൊണ്ട് നിർമിച്ച 147 അടി ഉയരത്തിൽ വായുവിൽ സ്ഥിതി ചെയുന്ന ചുവന്ന സീലിങ്ങിനാലും കറുത്ത ലെതർ കസേരകളെ കൊണ്ടും അലങ്കരിച്ച മിസ്റ്റിക് എന്ന സ്യൂട്ട് മൂന്നാമത്തേത് ആയി അറിയപ്പെടുന്നു.
വെത്യസ്തമായ അലങ്കാരങ്ങളെ കൊണ്ട് മൂന്ന് സ്യൂട്ടും വത്യസ്‌തം ആണെങ്കിലും രൂപ ഘടന ഒരുപോലെ തന്നെയാണ് ഒരു ചെറിയ ലോഞ്ചും വൈറ്റ് റൂം കിംഗ് സൈസ് ബെഡ്,ബാത്ത് ടബ്ബ് എന്നിവയടക്കമുള്ള മെസനൈൻ ശൈലിയിലിലുള്ള കിടപ്പുമുറിയും എല്ലാ സ്യൂട്ട്കളിലും ഉണ്ട്.ക്രയിനിനുള്ളിൽ ആയതുകൊണ്ട് തന്നെ ഇതിനുള്ള സൗകര്യങ്ങൾ പരിമിതമാണ്.റെസ്റ്റോറന്റോ ബറോ ഇല്ല എന്നാലും ഹോട് ബാത്ത്ടബ്ബ്കളും ഉയരത്തിലെ കാഴ്ചകളും ആസ്വദിക്കാം കൂടതെ സ്യൂട്ടുകൾ എല്ലാം വലിയ ജാലകങ്ങൾ ഉള്ളവയാണ്.കോഫി മെഷീനുകൾ,കെറ്റലുകൽ ടെലിവിഷനുകൾ മിനി ബാർ,മ്യൂസിക് സ്ട്രീമിംഗ് ഉപകരണങ്ങൾ വൈഫൈ കൂടാതെ മിനി ബാർ എന്നിവ എല്ലാ സ്യൂട്ടുകളിലും ലഭിക്കും കൂടാതെ ചില സീസണുകളിൽ ബഞ്ചി ജമ്പിങ് പോലെയുള്ള സാഹസിക കായിക വിനോദങ്ങൾ നടത്താനുള്ള അവസരങ്ങളും ഉണ്ടാവാറുണ്ട്. റെസ്റ്റോറന്റ് ഇല്ലങ്കിലും ഷാംപെയ്ൻ അടക്കമുള്ള പ്രഭാതഭക്ഷണം ഓർഡർ പ്രകാരം മുറിയിൽ എത്തിക്കും സാൽമൺ,ഹാം,ചീസ്,വിവിധ ബ്രെഡുകൾ,പഴം,ജാം,ഓറഞ്ച് ജ്യൂസ്,പേസ്ട്രി ഇവയെല്ലാം ഇതിൽ ഉൾപെടും ഇതിന് പ്രതേകം പണം നൽകണം എന്ന് മാത്രം.
ഏറ്റവും വലിയ പ്രേതെകത എന്താണെന്ന് വെച്ചാൽ കാറ്റിന് അനുസരിച് ഗതി മാറുന്നതിനാൽ ഓരോ ദിവസവും ഓരോ കാഴ്ചകളാണ് ഇതിലെ താമസക്കാർക്ക് കാണാനാവുക. രാത്രി കണ്ട കാഴ്ച ആവില്ല രാവിലെ ഉണരുമ്പോൾ കാണുന്നത് .ഇത്രെയെല്ലാം പ്രതേകതയും ആഡംബരവും കൂടിയ ഈ ഹോട്ടലിലെ പ്രഭാതഭക്ഷണവും ഹോട് ടബ്ബ് അക്സെസും ഒഴികെ ഒരു രാത്രിക്ക് ഏകദേശം 35,000 രൂപ മുതൽ താമസ നിരക്ക് തുടങുന്നു വളരെയധികം അത്ഭുതം തോന്നിക്കുന്ന ഹോട്ടലും കാഴ്ചകളും ഒരിക്കലെങ്കിലും കാണാൻ ആഗ്രഹിക്കുന്നവർ ആണ് ഫറാൽഡ എന്ന ക്രയിൻ ഹോട്ടലിനെ കുറിച് അറിഞ്ഞവർ ഒരിക്കൽ പോലും നിരാശരാകാത്ത ഒരു അനുഭവംതന്നെയാവും ഫറാൽഡ.
Bibliography:
https://www.manoramaonline.com/travel/world-escapes/2020/10/01/faralda-crane-hotel-amsterdam.html
Author Name: Sayyid Mohammed Rabeeh.Kp
Class: 3rd Semester BTTM,CPA College of Global Studies
Comments
Post a Comment