"കാണാൻ ബാക്കി വെച്ചത്"

Title: "കാണാൻ ബാക്കി വെച്ചത്"

Author Name: Hafeesudheen.P

Designation: Assistant Professor, Department of Arabic

Institution: CPA College of Global Studies

 

     

കുറെയായി എന്തെങ്കിലും എഴുതണം എന്ന് ആഗ്രഹിക്കുന്നു. എന്താണ് എഴുതേണ്ടതെന്ന് കിട്ടുന്നില്ല.ആത്മ സുഹൃത്തും സഹപ്രവർത്തകനും ടൂറിസം വിഭാഗം മേധാവിയുമായ നൗഫൽ സാർ ഒരു ബ്ലോഗ് തുടങ്ങിയിട്ടുണ്ട്.സാറിനെ ഒന്നു വിളിച്ചു. മാഷേ.... എന്താ എഴുതുക?. "എല്ലാവരും യാത്രാ വിവരണം എഴുതിയിട്ടുണ്ട്. ഇനി അതല്ലെങ്കിലും കുഴപ്പമില്ല," എന്ന് മാഷിന്റെ മറുപടി വന്നു. call കട്ടാക്കി പ്രിയ സഖിയെ വിളിച്ചു.... തലവേദന ഉണ്ട്, എന്തു ചെയ്യണം എന്ന് ചോദിച്ചു? എന്തെങ്കിലും ചിന്തിക്കുന്നുണ്ടാകും എന്ന് ഉടൻ മറുപടി. ആൾക്കു കാര്യം പിടി കിട്ടി. വീട്ടിലെ ലൈബ്രറിക്ക് മുമ്പിൽ കുറച്ചു നേരം നിന്നു, വല്ലതും നടക്കുമോ എന്നറിയാൻ... നൗഫൽ സാർ ബ്ലോഗിന്റെ ലിങ്ക് അയച്ചു തന്നിട്ടുണ്ട്. ഒന്നു കണ്ണോടിച്ചു. എല്ലാം യാത്ര വിവരണം.... പടച്ചോനെ കുടുങ്ങിയല്ലോ.. ആകെ പോയത് ഹൈദരാബാദ്, എറണാകുളം, തിരുവനന്തപുരം, കർണ്ണാടക, പാലക്കാട്, തൃശൂർ എന്നീ സ്ഥലങ്ങളിലൊക്കെയാ ....... ജനിച്ചത് വിദേശ രാജ്യമായ ഒമാനിലാണെങ്കിലും യാത്ര വിവരണം എഴുതാൻ മാത്രം എങ്ങും പോയിട്ടുമില്ല. പിന്നെ പോയത് മക്കത്തും മദീനത്തും.

ഡയറി ഒന്ന് മറിച്ചു നോക്കി, കാണാൻ ആഗ്രഹമുള്ള സ്ഥലങ്ങൾ നോട്ട് ചെയ്തിട്ടുണ്ട്. ഡിഗ്രിക്കും പി.ജി.ക്കും പഠിക്കുമ്പോൾ അധ്യാപകർ പറയുന്നത് കേട്ട് കാണാനുള്ള ആഗ്രഹം കൊണ്ട് നോട്ട് ചെയ്ത് വെച്ചതാണ്. അറബ് സാഹിത്യമായത് കൊണ്ട് അറബ് രാജ്യങ്ങളാണ് കൂടുതൽ... ആദ്യം ഫലസ്തീനാണ്. മെഡിക്കൽ രംഗത്തും കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിലും മനോഹരമായ നാടാണ് ഫലസ്തീൻ. ആദ്യം പോകേണ്ടത് Judean desert ഉള്ള Mar Saba Monastery യിൽ ആണ്. ഒരു കാർ എടുത്ത് മരുഭൂമിയിലൂടെ ഒന്ന് വിലസണം....  പിന്നെ പോകേണ്ടത് jenin ലേക്കാണ്, belameh കാണണം. സംഗീത ആസ്വാദനത്തിന് വേണ്ടി പണ്ട് ഉപയോഗിച്ചിരുന്നതാണത്രെ....പിന്നെ റാമല്ല ഗ്രാമം ഒന്ന് കാണണം. ഇതിനെല്ലാം പുറമേ മസ്ജിദുൽ അഖ്സയിൽ ഒന്ന് പോകണം. ഇസ്ലാമിക് ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് മസ്ജിദുൽ അഖ്സ. പിന്നെ പോകേണ്ടത് ലബനാനിലേക്കാണ്. ആദ്യം എവിടെയാ കാണേണ്ടതെന്ന് ചോദിച്ചാൽ ഒരു ആശങ്കയുമില്ലാതെ പറയും ബൈറൂതെന്ന്. അവിടെയാണ് അടുത്ത് സ്ഫോടനം ഉണ്ടായത്. കേട്ടപ്പോൾ ഒരു വിഷമം . എന്തായാലും കാണണം. മെഡിറ്ററേനിയൻ കടലിന്റെ തീരത്തുള്ള ഒരു മനോഹരമായ പ്രദേശമാണ് ബൈറൂത്ത്. ഓട്ടോമൻ രാജാക്കന്മാരും മംലൂക്കുകളും പടുത്തുയർത്തിയ മനോഹരമായ നഗരം. പിന്നീട് പോകേണ്ടത് ബൈറൂത്തിലെ ബോട്ടണിക്കൽ ഗാർഡൻ കൊണ്ടും പക്ഷി സങ്കേതം കൊണ്ടും മനോഹരമായ അമേരിക്കൻ യൂണിവേഴ്സിറ്റിയാണ്. പിന്നീട് അവിടെയുള്ള നാഷണൽ മ്യൂസിയം ഒന്ന് സന്ദർശിക്കണം. എന്നിട്ട് byblos ലൂടെ ഒരു ലോങ് ഡ്രൈവും. സൂപ്പർ ആകും. അവിടെ മുഹമ്മദ് അൽ അമീൻ മോസ്കുണ്ട് , അതും ഒന്ന് കാണണം. പിന്നെ Raouche യിൽ നിന്ന് കൊണ്ട് ഒരു ചായയൊക്കെ കുടിച്ച് കടലിനെ ഒന്ന് നന്നായി ആസ്വദിക്കണം. അവിടെ പീജിയൻ റോക്സുണ്ട്.

ഇനി പോകേണ്ടത് ഈജിപ്തിലേക്കാണ്. ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ നദിയായ നൈൽ ഒഴുകുന്ന രാജ്യം. മെസപ്പെട്ടോമിയൻ സംസ്കാരത്തിൽ ഏറെ പ്രാധാന്യമുള്ള രാജ്യം. ഗ്രീക്ക്-റോമൻ സാമ്രാജ്യങ്ങൾ തകർത്തു തിമിർത്ത സ്ഥലം. ഈജിപ്ത് എന്ന് കേട്ടാൽ ആദ്യം ഓടി വരുന്നത് പിരമിഡുകളാണ്. ഒന്നു സന്ദർശിച്ചിട്ടു തന്നെ കാര്യം. പിന്നെ നൈലിന്റെ കിഴക്ക് ഭാഗത്തുള്ള  Luxor ലുള്ള valley of Kings ഒന്ന് കാണണം , അതിലൂടെ ഒരു സഞ്ചാരം. പിന്നെ കൈറോ നഗരം ഒന്ന് കാണണം. ഉന്നത വിദ്യാഭ്യാസം അവിടെ നിന്നാകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. പാണക്കാട് മുഹമ്മദ് അലി ശിഹാബ് തങ്ങൾ പഠിച്ച സ്ഥലമായത് കൊണ്ട് ... അന്ന് വെബ് സൈറ്റിലൊക്കെ ഒരു പാട് തിരഞ്ഞിരുന്നു.. പക്ഷേ എത്തിപ്പെടാൻ കഴിഞ്ഞില്ല. ഇനി ഒരു Tourist ആയെങ്കിലും പോകണം അവിടേക്ക്.  പിന്നെ സ്വലാഹുദീൻ അയ്യൂബിയുടെ കോട്ട ഒന്ന് സന്ദർശിക്കണം. പിന്നെ ഈജിപ്ഷ്യൻ മ്യൂസിയം, white desert, caves, അലക്സാണ്ട്രിയ നഗരം, റാസ് മുഹമ്മദ് നാഷണൽ പാർക്ക്, മ്യൂസിയം അങ്ങനെ ഒരുപാട് ഉണ്ട് കാണാൻ. ഇനിയുമുണ്ട് രാജ്യങ്ങളും നഗരങ്ങളും... സിറിയ, ഇറാഖ്, ഇറാൻ .... പഠിക്കുന്ന കാലത്ത് പൈസ ഉണ്ടാക്കിയിട്ട് വേണം സന്ദർശിക്കാൻ എന്ന് ആഗ്രഹിച്ചതാണ്. ഒരിക്കൽ അല്ലാഹുവിന്റെ സഹായത്തോടെ പോകും, ഇൻശാ അല്ലാഹ്.

Comments

  1. Great share .. ❣️. May almighty fullfill your dreams

    ReplyDelete

Post a Comment