"ആനന്ദത്തിനും ആസ്വാദനത്തിനും പുറമെ സ്വന്തത്തെ കുറിച്ചുള്ള തിരിച്ചറിവും കൂടെ ആണ് എല്ലാ യാത്രയും"



Author Name: Sayyid Mohammed Rabeeh KP 

Class: 3rd Semester BTTM 

Institution: CPA College of Global Studies
                                    

തലസ്ഥാനത്തേക് ഒരു യാത്രപോകണം എന്ന തീരുമാനം എടുത്തിട്ട് കുറെ ആയിരുന്നു എന്ത്കൊണ്ടോ അതിന് സാധിച്ചിട്ടില്ലായിരുന്നു. സ്ഥിരം സൊറ പറയലിന് ഇടക്ക് ഈ ഒരു ആശയം കടന്നു വന്നപ്പോൾ പെരുന്നാളിന് എവിടെയെങ്കിലും പോകാം എന്ന തീരുമാനം അവസാനം ചെന്ന്എത്തിയത് മാറ്റി വെച്ച ആ തിരുവനന്തപുരതേക് ഉള്ള യാത്രയിലേക് തന്നെ ആയിരിന്നു അങ്ങനെ ആണ് പെരുന്നാൾ രാത്രി (ഞായറാഴ്ച) ഉള്ള ട്രെയിനിൽ ഞങ്ങൾ 5 പേർ യാത്രതുടങ്ങിയത്തീരുർ മുതൽ തിരുവനന്തപുരം വരെ ഉള്ള മാവേലി എക്സ്പ്രസ്സഇൽ ആയിരുന്നു ബുക്ക്‌ ചെയ്തത് രാത്രി ആയത് കൊണ്ട് സ്ലീപ്പർ കമ്പാർട്മെന്റ് ആയിരുന്നു തിരഞ്ഞെടുത്തത് എല്ലാവരും ബൈക്ക് എടുത്ത് റയിൽവേസ്റ്റേഷനിലേക് പോയി അവിടെ പാർക്ക്‌ ചെയ്ത ശേഷം കമ്പാർട് മെന്റിൽ എത്തിയപ്പോൾ തന്നെ ട്രെയിനും എത്തിയിരുന്നു ട്രെയിനിൽ കയറി യാത്ര തുടങ്ങി രാത്രി ആയത് കൊണ്ടും നല്ല കുളിർ കാറ്റ് ഉള്ളത് കൊണ്ടും ആകാം ട്രെയിനിൽ കയറിയപ്പോൾ തന്നെ എല്ലാവരെയും ഉറക്കം കീഴ്പ്പെടുത്താൻ തുടങ്ങിയിരുന്നു. രണ്ടാം ദിവസം ആയ തിങ്കളാഴ്ച രാവിലെ ഒരു 8:00 ആയപ്പോൾ തന്നെ തിരുവനന്തപുരത് എത്തിയിരിന്നു കുറെ ആഗ്രഹിച്ച സ്ഥലത്ത് എത്തുമ്പോൾ ഉണ്ടാവാറുള്ള ഒരു ആത്മസംതൃപ്തി മനസിനെ തഴുകികൊണ്ടിരുന്നു അവിടെ അടുത്ത് കണ്ട ഒരു വെജിറ്റേറിയൻ ഹോട്ടലിൽ കയറി നല്ല മസാലദോശയും കഴിച് അടുത്തുള്ള ഒരു ഡോർമെട്രിയിലേക്ക് നടന്നു വലിയ തിരക്ക് ഒന്നും ഇല്ലാത്തത് കൊണ്ട് ഒരു 1hrs ഫ്രഷ് ആവാൻ എടുത്ത് എല്ലാവരും പുറത്തിറങ്ങി. തുടക്കം തലസ്ഥാനത്തെ മൊത്തം ഐശ്വര്യാത്തോട് കൂടെ കാത്തു സൂക്ഷിക്കുന്ന ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം കാണാൻ ആയിരുന്നു തലയെടുപ്പോട് കൂടെ എല്ലാവരെയും വരവേൽക്കുന്ന ക്ഷേത്രം കാണാൻ തന്നെ ഒരു പ്രതേക ഭംഗി ആയിരുന്നു കുറച്ചു നേരത്തെ അവിടെത്തെ സന്ദർശനത്തിന് ശേഷം നേരെ പോയത് സെക്രട്ടറിഏറ്റ് കാണാൻ ആയിരുന്നു യാത്രക് വേണ്ടി തിരഞ്ഞെടുത്തത് ഓട്ടോ ആയിരുന്നു. സെക്രട്ടറിയറ്റിൻ ഉള്ളിലേക്കു പ്രവേശനം നിഷേധിച്ചിരുന്നു പുറമെ നിന്നും കണ്ട ശേഷം അവിടെനിന്നും നേരെ പോയത് മൃഗശാല കാണാൻ ആയിരുന്നു അവിടെ ധാരാളം സമയം ചിലവഴിക്കാൻ ഉള്ളത് കൊണ്ട് തന്നെ ബസ്‌സ്റ്റോപ് ന് അടുത്ത് കണ്ട ഒരു ഹോട്ടലിൽ കയറി നല്ല ഒരു സദ്യ കഴിച്ചു യാത്രയിൽ എപ്പോഴും ഭക്ഷണം നല്ലത് വെജിറ്റേറിയൻ ആണ് അങ്ങനെ അവിടെനിന്നും മൃഗശാലയിലേക് ഉള്ള ബസ്സിൽ കയറി യാത്ര തിരിച്ചു. അവിടെ എത്തിയപ്പോൾ തന്നെ വളരെ അധികം തിരക്ക് അനുഭവപ്പെട്ടുണ്ടായിരുന്നു എന്തയാലും കണ്ടിട്ടേ പോകു എന്ന് തീരുമാനിച്ചത് കൊണ്ട് കുറച് ഒക്കെ കാത്തു നിന്ന് ടിക്കറ്റ് എടുത്ത് ഉള്ളിൽ കയറിപറ്റി 55 ഏക്കർ ഭൂമിയിൽ ഏകദേശം 81ഓളം ജീവജാലങ്ങൾ താമസിക്കുന്ന ഒരു മനുഷ്യനിർമിത പ്രകൃതി.ചില ജീവികളുടെ പേര് മാത്രം അറിയുന്ന ഞങ്ങൾ അവിടെ എന്താ ചെയ്യാ എന്ന ആശയം പലരും മുൻപേ തന്നെ പങ്ക് വെച്ചിരുന്നു അതിന് പ്രതിവിധിയും ആശ്വാസവും ഏകിയത് ആദ്യം കണ്ട macaw parrot ന്റെ അടുത്ത് എത്തിയപ്പോൾ ആയിരുന്നു അതിന്റെ എല്ലാ ജീവശാസ്ത്രവും അവിടെ രേഖപ്പെടുത്തി വെച്ചിട്ടുണ്ടായിരുന്നു പല ജീവികളെയും അദ്യം ആയി കണ്ടതും അവിടെ വെച്ച് തന്നെ ആയിരുന്നു നീണ്ട രണ്ട് മണിക്കൂർ നേരത്തെ സന്ദർശനത്തിന് ശേഷം പുറത്തിറങ്ങിയ ഞങ്ങൾ ഇങ്ങനെ ഒരു മൃഗശാല കേരളത്തിൽ ഉള്ളതിൽ ആത്മാഭിമാനികൾ ആവാനും മറന്നില്ല പുറത്ത് ഇറങ്ങി ഒരു ചായ കുടിച ശേഷം അടുത്തുള്ള ആർട്ട്‌ ഗാല്ലറി സന്ദർശിക്കണം എന്ന് ഉണ്ടായിരുന്നു എങ്കിലും സമയ പരിമിതി കാരണം അവിടെ നിന്നും പുറത്ത് ഇറങ്ങി നേരെ അടുത്ത ലക്ഷ്യം ആയ കോവളം ബീച്ലേക്ക് പോകുക എന്നത് ആയിരുന്നു ബസ് റൂട്ട്നെ കുറിച് വലിയ ഐഡിയ ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ അടുത്ത് കണ്ട ആളോട് ചോദിച്ചപ്പോൾ അവിടെ നിന്നും ബസ് ഒന്നും ഇല്ല എന്നും ബസ് സ്റ്റാൻഡിൽ പോയതിന് ശേഷം മാത്രമേ കോവളതേക് ബസ് കിട്ടു എന്ന് പറഞ്ഞത് കൊണ്ട് തന്നെ നേരെ ബസ്സ്റ്റാൻഡ്ലേക്ക് പോയി അവിടെ നിന്നും കോവത്തേക്ക് ഇടവിട്ട് മാത്രമേ KSRTC ഉണ്ടായിരുന്നുള്ളു അത്കൊണ്ട് തന്നെ ആവാം ബസിൽ വളരെ അധികം തിരക്ക് അനുഭവപ്പെട്ടിരുന്നു അവസാനം ഒരു 4:30 ആയപ്പോൾ കോവളംബീച്ചിൽ എത്തിയിരുന്നു ചുറ്റും നിര നിര ആയി നിൽക്കുന്ന കച്ചവട കാർക് ഇടയിലൂടെ ഒരു നടവഴി അതിലൂടെ നടന്നാൽ വളരെയധികം ഭംഗിയോട് കൂടെ കാത്തു സംരക്ഷിക്കുന്ന ബീച്ചും പരിസരവും ഒരു മൂലയിൽ തലയെടുപ്പോടി നിൽക്കുന്ന ഒരു ലൈറ്റ് ഹൌസ് ഇവയെല്ലാം കൊണ്ടും വളരെ നല്ല ഒരു കാഴ്ച സമ്മാനിക്കുന്നുണ്ട് കോവളം ബീച്ച് കുറെ നേരത്തെ കടൽ കാണലിനും ഫോട്ടോ എടുക്കലിനും ശേഷം ലൈറ്റ് ഹൌസ്ഇൽ കയറാം എന്ന് വിചാരിച്ചു അടുത്ത് എത്തിയപ്പോൾ ഫലം നിരാശയായിരുന്നു ഏതോ അറ്റകുറ്റ പണികൾക് വേണ്ടി ലൈറ്റ് ഹൌസ് അടച്ചിട്ടിരുന്നു അവിടെ നിന്നും തിരുവനന്തപുരം സെൻട്രൽ ലേക്ക് ഉള്ള അവസാന ബസ് 6:30 ആയിരുന്നു ബീച്ചിലെ എല്ലാ പരിപാടികൾക്കും അവസാനം നേരെ ബസിലേക് നടന്നു ടൗണിൽ എത്തിയപ്പോൾ സമയം 7:45 ആയിരുന്നു അങ്ങനെ OYO യിൽ നോക്കി ആദ്യം തന്നെ രണ്ട് റൂം ബുക്ക് ചെയ്തിരുന്നു 600 രൂപആയിരുന്നു റൂമിന്റെ വാടക ഹോട്ടലിൽ പോയി റൂം എടുത്തു ഫ്രഷ് ആയ ശേഷം പുറത്ത് ഇറങ്ങി ഭക്ഷണം ഒക്കെ കഴിച് റൂമിൽ എത്തിയ ഉടനെ തന്നെ നാളെ വൈകുന്നേരം നാട്ടിലേക് പോകാൻ ഉള്ള ടിക്കറ്റും ബുക്ക് ചെയ്ത് എല്ലാവരും കിടന്നു. 

തിരുവന്തപുരത്ത് ഇന്ന് ഞങ്ങളുടെ രണ്ടാമത്തെ ദിവസം ആണ് ഇനി എന്ന് വീണ്ടും വരും എന്ന് അറിയാത്ത അവസാന ദിവസവും രാവിലെ ഉള്ള ബ്രേക്ക് ഫാസ്റ്റും കഴിച് ഹോട്ടലിൽ നിന്നും ഇറങ്ങി ഇനി പോകാൻ ഉള്ളത് ഭീമ പള്ളിയിലേക്ക് ആണ് അവിടെ നിന്നും കിട്ടിയ ബസിൽ കയറി ഭീമ പള്ളിയിൽ എത്തി അവിടെയുള്ള സന്ദർശന ശേഷം അടുത്തത് ശംഖ് മുഖo ബീച്ചിലേക് അവിടെ നിന്നും ഉള്ള ബസിൽ കയറി പോയി അവിടെ എത്തി ഉച്ചക്ക് ഹോട്ടലിൽ കയറി ഭക്ഷണം കഴിച ശേഷം ബീച്ചിലേക് പോയി ഉച്ച ആയത് കൊണ്ട് തന്നെ വളരെ അധികം ചൂടായിരുന്നു ആ സമയം തിരഞ്ഞെടുത്തത് വലിയ ഒരു മണ്ടത്തരം ആയിരുന്നു എന്ന് തോന്നിയിരുന്നു ആ ബീച്ചിലൂടെ നടക്കുമ്പോൾ എല്ലാം എന്നാലും ആ ഭംഗി ഫുള്ളും ആസ്വദിച്ചു ബീച് ഫുള്ളും ചുറ്റി കറങ്ങി അവിടെ നിന്നും ഒരു 3:30 ആയപ്പോൾ റെയിൽവേ സ്റ്റേഷനിലേക് ബസ് കയറി ട്രെയിൻ ബുക്ക് ചെയ്തത് കൊണ്ട് തന്നെ തിരിച്ചുള്ള യാത്ര വളരെ അധികം സുഖകരം ആയിരുന്നു ട്രെയിൻ തീരുർ എത്തുമ്പോൾ രാത്രി ആവും അത് കൊണ്ട് തന്നെ എല്ലാവരും കൂടെ ഇരുന്നു യാത്രയുടെ ഒരു ചെറിയ റിവ്യൂ ഒക്കെ നടത്തി കൂടാതെ ഈ യാത്രയിൽ എടുത്ത തെറ്റായ സമയത്തെയും സ്ഥലങ്ങളിലേക് പോയ മാര്ഗങ്ങളെയും എല്ലാം മനസിലാക്കി എടുക്കാൻ ഒരു ചെറിയ ക്ലാസ്സ്‌ ആയും അതിനെ കാണാവുന്നത് ആണ് പിന്നെ എല്ലാരും അവിടെയെത്തുന്നത് വരെ ഉറങ്ങാൻ കിടന്നു അവസാനം രാത്രി ഏകദേശം ഒരു 10:30 ആയപ്പോൾ തിരൂരിൽ എത്തി ബൈക്ക് എല്ലാം അവിടെ തന്നെ വെച്ചത് കൊണ്ട് പെട്ടന്ന് തന്നെ വീട്ടിലേക് തിരിച്ചു വീട്ടിൽ എത്തി ഒന്ന് ഫ്രഷ് ആയ ശേഷം ഉറങ്ങാൻ കിടന്നപ്പോൾ എല്ലാം കണ്ട കാഴ്ചകൾ മനുഷ്യർ എല്ലാം ഒരു മധുരം ഉള്ള ഓർമ ആയി മനസ്സിൽ തളം കെട്ടി കിടക്കാൻ തുങ്ങിയിരിക്കുന്നു 



"ആനന്ദത്തിനും ആസ്വാദനത്തിനും പുറമെ സ്വന്തത്തെ കുറിച്ചുള്ള തിരിച്ചറിവും കൂടെ ആണ് എല്ലാ യാത്രയും" 

Comments