"ഹിമവാന്‍റെമുകൾത്തട്ടിൽ"-രാജൻ കാക്കനാടൻ
Title: "
Author
Name
Designation: Assistant Professor, Department of Malayalam
Institution: CPA College of Global Studies
![]() |
ഈ കൃതി
വായിച്ചപ്പോൾഎനിക്കനുഭവപ്പെട്ടകാര്യങ്ങൾ ഒന്ന് കുറിക്കുകയാണ്. ഇത്
വെറുമൊരു വായന മാത്രമല്ല അനുഭവം തന്നെയാണ് നമുക്ക് പകർന്ന് തരുന്നത്.
നമ്മുടെ മനസ്സിൽ ഓരോ പ്രദേശവുംവാഗ്മയ ചിത്രമെന്ന പോലെ തെളിഞ്ഞ്നിൽക്കും. ഒരു
മുന്നൊരുക്കമോമുന്നറിവോഇല്ലാതെയാണ് യാത്രയുടെ ആരംഭം.
1975ജൂണിൽ ഡൽഹിയിൽ നിന്ന് യാത്ര തിരിച്ച് മൂന്നാം ദിവസം ഹരിദ്വാറിലേക്ക്ട്രെയിൻ കയറി.തെക്കൻ രാജസ്ഥാനിലെആംബുശ്രിംഗം. അവിടത്തെഗണേശപോയൻറ്. കുറച്ച് നീങ്ങിയാൽ ഒരു ഗുഹ കാണാം. അവിടെ പാർക്കുന്നകൃഷ്ണശരൺ ,അയാൾ സാധുക്കളായനിർവാണിഅക്കാഡയിലെ അംഗമാണ്. വസിഷ്ഠ മഹർഷിയുടെശിഷ്യപരമ്പരയിലെ 108ാമത്തെ ശിഷ്യനായിരുന്നു.അയാളിൽ നിന്നാണ്കൈലാസത്തെക്കുറിച്ച്കേൾക്കുന്നത്.അവിടന്ന് ഒരു ടാക്സി കിട്ടി. അതിൽ കയറി ഋഷികേശിൽ എത്തി.ഭക്തജനത്തിരക്കിലൂടെ നടന്ന് ഗംഗയിൽ കുളിച്ച് ദേവപ്രയാഗിൽ തങ്ങി.ഭഗീരഥിയുംഅളകനന്ദയും ചേരുന്ന ഇടമാണ് അത്. മനോഹരമായ സംഗമ കാഴ്ചയാണവിടെ. ഗംഗയുടെ പോഷകനദിയായഅളകനന്ദയുടെ തീരത്തിലൂടെ കുറേ ദൂരം നടന്നു. ഗഡുവാളിഗ്രാമത്തിന്റെപ്രത്യേകതകളിലെത്തി. അവിടെ നിന്ന് സോനാപ്രയാഗിലൂടെകേദാർനാഥിലെത്തി.
രുദ്രപ്രയാഗിൽ വച്ച് മന്ദാകിനി നദിയും അളകനന്ദയും സന്ധിക്കുന്ന നയന മനോഹരമായ കാഴ്ച വർണ്ണനക്ക്അധീതമാണ്.ഗഡുവാളികളുടെ ജീവിതരീതി നമ്മെ അതിശയിപ്പിക്കും. കഞ്ചാവ് ഉപയോഗിക്കുന്ന സന്യാസിമാരാണ് ഇവർ. അവിടത്തെദൈവഭക്തി നമ്മുടെ തിൽ നിന്ന് വ്യത്യസ്തമാണ്. നമ്മുടെ മനസ്സിലുള്ള സന്യാസിമാരല്ല ഇവിടെ ഉള്ളത്.
കേദാർനാദിലുംബദരിയിലുംതുംഗനാഥിലും കണ്ടതും കേട്ടതും അറിഞ്ഞതും ഒരിക്കലുംമായില്ല. ആ ജീവിതം നാം സ്വയം അനുഭവിക്കുകയാണിതിൽ. ഏകാന്തതയും നിസ്സഹായതയും അന്വേഷണവും വിരഹവും കാത്തിരിപ്പും എല്ലാം കേദാർനാഥിലെ മായിക സൗന്ദര്യം അതി മനോഹരമാണ്.കേദാറിൽ നിന്ന് അയ്യായിരം അടി മലയിറങ്ങിഗൗരീകുണ്ഡിൽ എത്തി.തപോനിഷ്ഠയായപാർവതിയുടെ കുളിക്കടവായിരുന്നുഗൗരീകുണ്ഡ്. അവിടെ നിന്ന് ഗുപ്തകാശിയിലേക്ക് പോയി. അവിടെ വച്ച്രാമാനന്ദ സ്വാമിയെ പരിചയപ്പെട്ടു.ഉഖിമഠിയിലേക്കുള്ളയാത്രാരംഭം വരെ സ്വാമി കൂട്ടിനുണ്ടായിരുന്നു. തണുത്ത് മരവിച്ച കൈകാലുകളുമായി വീണ്ടും യാത്ര തുടർന്നു. അവിടത്തെ ഒരു ഗുഹയിലെ താമസം ഭയങ്കരമായിരുന്നു.കരടിയെക്കണ്ടത് ശ്വാസം വിടാതെ അനങ്ങതെ അവിടെ കഴിഞ്ഞ സമയം ഓർക്കുമ്പോൾ തന്നെ മനസ്സിന് അത്ഭുതം. അവിടെ നിന്ന് ഹനുമാൻഘട്ട് എന്ന ഗ്രാമത്തിലെത്തി.പഹാഠികളായവൃദ്ധനേയുംപേരക്കുട്ടിയേയും പരിചയപ്പെട്ടു. അവർ കടലയും ചായയും തന്ന് സ്വീകരിച്ചു.ഹനുമാൻ ശിഖർപ്രത്യേകതകൾ വൃദ്ധനിലൂടെ അറിയാൻ കഴിഞ്ഞു. ഒരിക്കലുംവറ്റാത്തതുംഗനാഥിലെ ഗംഗയെ തൊട്ടറിഞ്ഞു.തുംഗനാഥിലേക്ക് യാത്ര ത തിരിച്ചു.തുംഗനാഥ സന്നിധിയിലെകാഴ്ചകൾ വാക്കുകൾക്ക് അപ്പുറമാണ്. മഞ്ഞ് വീണഹിമവത്സാനുക്കളിൽ തട്ടിയും തെന്നിവീണുംതുംഗനാഥക്ഷേത്രത്തിൽ എത്തി.
യാത്രക്കിടയിൽ ഒരു അയർലണ്ടുകാരനെ കണ്ടു.ജോൺഎന്നായിരുന്നു അയാളുടെ പേര്. അദ്ദേഹം എനിക്ക് നടക്കാനായി ഒരു ഊന്നുവടി തന്നു .എന്നാൽ സ്നേഹപൂർവം അത് ഞാൻ നിരസിച്ചു.അങ്ങനെ ക്ഷീണിച്ച് ചമോളിയിലെ ഒരു വഴിയമ്പലത്തിൽ കയറി.ചമോളിധർമ്മശാലയിലെ അനുഭവം മറക്കാൻ കഴിയില്ല. പുറമേക്ക് മനോഹരമായ അവിടത്തെ ഭയങ്കര കാഴ്ചയായിരുന്നു അവിടെ ഉണ്ടായത്.ഏത് സമയവും മരണത്തെ ആശ്ലേഷിക്കാവുന്നനരകത്തിന്റെവാതിൽ ആയിരുന്നു അത് , മനുഷ്യാവസ്ഥയുടെസോനിപ്പിക്കുന്ന കാഴ്ച . അവിടെ നിന്ന്പിപ്പൽ കോട്ടിലേക്കുള്ള വഴി ചോദിച്ചറിഞ്ഞു. വീണ്ടും നടത്തം തുടർന്നു. അവിടെ വച്ച് ഒരു വൃദ്ധനെ കണ്ടു.ഡൽഹിയിൽ നിന്ന് വന്നതാണ് എന്ന് കേട്ടപ്പോൾഅയാൾ എന്നോട്കൂടുതൽ അടുക്കാൻ തുടങ്ങി. ഒന്നര കൊല്ലം മുമ്പ് ഡൽഹിയിൽ ജോലി തേടിപ്പോയതാണ്അയാളുടെ മകൻ.പേരമകളും വൃദ്ധനുംഅവനെ കാത്തിരിക്കുകയാണ്ഇന്നും. അവർ പണ്ട് അയച്ച ഒരു കത്ത് കാണിച്ച് തന്നു . അതിലെ അഡ്രസ്സ് നോക്കി മകനെ കണ്ട് പിടിച്ച് തരാൻ വൃദ്ധൻ ആവശ്യപ്പെട്ടു. പാലില്ലാത്തചായയിൽ ഒരു സൽക്കാരവും കിട്ടി.ദില്ലിയിലെത്തിഭായിയെകണ്ടാൽ നൽകാനായി ആ പെൺകുട്ടിഅളകനന്ദയിലെവെള്ളാരംകല്ലുകൾ ഒരു പൊതിയിൽ തന്നു. അത് അയാൾക്ക് (പ്രിയപ്പെട്ടതാണത്രേഅവർക്ക് പ്രതീക്ഷയും സ്വപ്നവുംനൽകി വീണ്ടും യാത്ര .
ജ്യോഷിമഠിലെ ശ്രീ ശങ്കരഅദ്വൈതാശ്രമം അവിടത്തെ സന്യാസികളുടെസ്നേഹരഹിതമായ പെരുമാറ്റം സഹിക്കാനായില്ല. വലിയ ദുരിതമാണ്അവിടന്ന് കിട്ടിയത്. മാംസം ഭക്ഷിക്കുന്നഅഘോരികളെ അവിടെ കണ്ടു.ഭാരതയുദ്ധശേഷംപാണ്ഡവർ ശിവനെ തിരഞ്ഞ് ദേവപ്രയാഗിൽഎത്തിയപ്പോൾ ശിവൻ അവിടെ നിന്ന് ഒഴിഞ്ഞ് മാറുന്ന കഥ ഇതിൽ പറയുന്നുണ്ട്. പിന്നെ പശുപതിനാഥ ക്ഷേത്രം ഉണ്ടായ കഥയും അറിയാനായി .പാണ്ഡുരംഗയിൽ നിന്ന് നടന്ന് ബദരീആശ്രമത്തിൽ എത്തി. അവിടെ സഹജാനന്ദ് ഉള്ളിൽ നിന്നും പേര് ഉറക്കെ വിളിക്കുന്നതായും സ്വാഗതം ചെയ്യുന്നതായും തോന്നി. ഇപ്പോൾ ലക്ഷ്യത്തിൽ എത്തിയിരിക്കുന്നു.ബദരീനാഥനെദർശിച്ച്സായൂജ്യം നേടി. യാത്ര അവസാനിക്കുമ്പോൾ ഉത്തരേന്ത്യൻ ഗ്രാമ ചിത്രങ്ങളുടെനേർക്കാഴ്ചനമുക്ക് ലഭിക്കും. ഇതിലെ ഓരോ കിതപ്പിലും നിശ്വാസത്തിലും വായനക്കാരനുംപങ്കാളിയാകുംതീർച്ച.
Comments
Post a Comment