രാത്രി ഫുഡും കഴിച്ചു ഏറെക്കുറെ ഉമ്മാനെ സമാധാനിപ്പിചിട്ട് നേരെ വച്ചുപിടിച്ചു കുട്ടിക്കളത്താണ്ണിക്ക്. അവിടെ ചെന്നപ്പോ ഒട്ടുമിക്കപേരും വന്നിട്ടുണ്ട്. ബോയ്സ് ന്റെ costume ഉം, style ഉം കണ്ടപ്പോ ആകെ കിളി പോയി... 🤠അത്രക്ക് വെറൈറ്റി ലുക്ക് ആയിരുന്നു. ബസ് കുറച്ച് ലേറ്റ് ആയാണ് വന്നത്. ബസിൽ കയറുമ്പോ കൂടെ വന്ന ഇക്കാക്ക തിരിച്ച് പോയപ്പോ ഷഹന ഒരേ കരച്ചിൽ
![😩](https://mail.google.com/mail/e/1f629)
. അങ്ങനെ അവളെ കണ്ണീർ ഒക്കെ ഒപ്പി
![😪](https://mail.google.com/mail/e/1f62a)
ലത്തിരി പൂത്തിരി ഒക്കെ ആയി നല്ല അസ്സൽ ആയി ഞങൾ അങ്ങ് കയറി. നാജിന്റെ ഉപ്പാന്റെ കണ്ണിൽ പൊടി ഇട്ട് കൊണ്ട് ഞങ്ങൾ കുറച്ച് നേരത്തേക്ക് നല്ല കുട്ടികൾ ആയി ഇരുന്നു
![😇](https://mail.google.com/mail/e/1f607)
. പാട്ടും ഡാൻസും ജാസിമിന്റേം സഹീർ ന്റേം നല്ല വെറൈറ്റി steps ഒക്കെ കണ്ട് പുലർച്ചെ ഞങ്ങൾ ഫ്രഷ് അപ്പ് ന്ന് കയറി. ആകെ 3 റൂംസ് എടുത്ത് പെട്ടന്ന് ഫ്രഷ് ആയി കുറച്ച് പിക്സ്ഉം അടിച്ച് ഞങ്ങൾ അവിടുന്ന് ഇറങ്ങി. പിന്നീട് നേരെ ബ്രേക് ഫാസ്റ്റ് കഴിച്ചിട്ടആയിരുന്നു യാത്ര. രാവിലെ വെള്ളവും മുട്ടക്കറിയും ആയിരുന്നു കഴിക്കാൻ
![😋](https://mail.google.com/mail/e/1f60b)
. പിന്നീടുള്ള യാത്രയിൽ ഡാൻസ്നോട് പ്രത്യേക താല്പര്യം ഇല്ലാത്തത് കൊണ്ട് ആ സീറ്റിൽ തന്നെ സ്ഥാനം പിടിച്ച് പുറത്തേക്കഉം നോക്കിയിരുന്നു. Melody song ഉം window seat ഉം..ഹോ..... വല്ലാത്തൊരു അനുഭൂതിയാണത്. അവസാനം മുന്നാറിൽ എത്തി ഇറങ്ങി നടത്തം ആയി. ഞങൾ ഒരുമിച്ച് അവിടെയെല്ലാം ചുറ്റിക്കണ്ടു.കുറേപേർ ഉണ്ടായിരുന്നു അവിടെ. അതിൽ ഒരു സ്കൂൾ കുട്ടികൾ ഉണ്ടായിരുന്നു. UP പിള്ളേരാണെന്ന് തോന്നുന്നു. അവരെ തട്ടി തടഞ്ഞു നടക്കാൻ പറ്റാത്ത അവസ്ഥ. അത്രക്ക് strength ഉണ്ടായിരുന്നു അവർ പോരാത്തതിന് ഭയങ്കര ബഹളവും
![😬](https://mail.google.com/mail/e/1f62c)
. കുറച്ച് ഒക്കെ നടന്നിറങ്ങി ഫോട്ടോസ് ഒക്കെ എടുത്തു ഞങ്ങൾ അവിടെ നിന്നും തിരിച്ചു. ഇരു വശങ്ങളിലായുള്ള ചെറിയ കടകളാണ് അവിടെത്തെ ഭംഗി. ചോക്ലേറ്റ്, വൈനും ആയിരുന്നു അവിടെത്തെ മെയിൻ. തിരിച്ച് ബസ് കയറാൻ വന്നപ്പോയാണ് അറിഞ്ഞത് ബസ് കാണാനില്ല
![😱](https://mail.google.com/mail/e/1f631)
ബസും നോക്കി ഒരു കടക്കു മുന്നിൽ നിന്നപ്പോൾ അവിടത്തെ ചേച്ചി വന്ന് ഞങ്ങളെ പിടിച്ച് ആട്ടി 🤭. നടന്ന് ക്ഷീണിച് ആ കടക്കുള്ളിൽ കയറി ഇരുന്ന മിസ്സിനെയും വിളിച്ച് ഞങ്ങൾ അവിടെന്ന് വേഗം സ്കൂട്ടി ആയി
![😂](https://mail.google.com/mail/e/1f602)
. അവസാനം ബസും കണ്ടുപിടിച്ച് കയറിയപ്പോ ഞങ്ങൾക്ക് മുമ്പേ ബോയ്സ് എല്ലാരും ഹാജർ ആയിരുന്നു with ഹഫീസ് സർ and നൗഫൽ സർ.ഞങ്ങളെ കാണാതെ വന്നപ്പോ ജാസിമിനുണ്ടായ മാനസിക സംഘർഷം കേട്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി 🥺(സന്തോഷം കൊണ്ടെ 🤪)പിന്നീട് ഞങ്ങൾ അവിടെ നിന്ന് eco point പോയി. അവിടെനിന്നു ടിക്കറ്റ് എടുക്കാതെ പുറത്ത് നിന്ന് കുറെ കൂകി വിളിച്ചു. Eco പോയിട്ട് ഒന്നും വരാത്തത് കൊണ്ട് 🥴അവസാനം ടിക്കറ്റ് ഉം എടുത്ത് ഞങ്ങൾ കയറി കൂവാാാൻ
![😜](https://mail.google.com/mail/e/1f61c)
. തെളിഞ്ഞ നദിയും അപ്പുറത് തിങ്ങി കൂടിയ മരങ്ങളും അതൊരു പ്രേത്യേക കാഴ്ചയായിരുന്നു. അവിടെ ഒരിക്കലും നിശബ്ദത കിട്ടില്ല. അവിടെ ആയി ഒരു കത്തി നശിച്ച ഒരു വീടും ഉണ്ടായിരുന്നു. അവിടെ നിന്ന് കുറെ പേര് പല പോസ്സഇലും ഫോട്ടോസ് എടുക്കുന്നുണ്ട്. അത് അങ്ങനെ കത്തിയത് ആണോ കത്തിച്ചത് ആണോ
![🤔](https://mail.google.com/mail/e/1f914)
???? അവിടെ നിന്ന് ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്തു അവിടെ നിന്ന് തിരിച്ച് പോന്നു. വഴി വക്കിൽ ഇരു വശങ്ങളിലായി സാധനങ്ങൾ കൊണ്ട് തിങ്ങി നിൽക്കുന്ന കടകൾ. കടകൾക്ക് പുറത്തും സാധനങ്ങൾ കൊണ്ട് അലങ്കാരിച്ചിട്ടുണ്ട്.അവരുടേതായ പല ശൈലിയിലുള്ള സാധനങ്ങളും അവിടെ ഉണ്ടായിരുന്നു. പത്രങ്ങൾ, വുഡ് handi crafts,ചോക്ലേറ്റ്, തേൻ... ect അങ്ങനെ പലതും.വുഡ് handi crafts എനിക്ക് ഒരുപാട് ഇഷ്ട്ടായത് കൊണ്ട് അത് ഒരുപാട് കയറി കണ്ടു.ഭയങ്കര റേറ്റ് ആയത് കൊണ്ട് ഒന്നും വാങ്ങിയില്ല. പല നിറങ്ങളിലുള്ള സാധനങ്ങളതിനാൽ ആ തെരുവ് ഭയങ്കര കളർഫുൾ ആയിരുന്നു
![😍](https://mail.google.com/mail/e/1f60d)
. അവിടെ നിന്ന് പോരുന്ന വഴിക്ക് ഒരു റോഡ് സൈഡിൽ നിന്നാണ് ഞങ്ങൾ ഉച്ചക്കഉള്ള ഫുഡ് കഴിച്ചത്. അവിടെ അങ്ങനെ ഇരിന്നു കഴിക്കാൻ കുറെ പേർ ഉണ്ടായിരുന്നു. നെയ്ച്ചോറും ചിക്കൻ കറിയും നാരങ്ങഅച്ചാറും അതായിരുന്നു കഴിക്കാൻ. നല്ല ടേസ്റ്റിയായിരുന്നു
![😋](https://mail.google.com/mail/e/1f60b)
. ഫുഡ് ഒക്കെ തട്ടി ബസിൽ കയറാൻ വന്നപ്പോയാണ് ജവാദ് (JD) വാൾ വെച്ചത്...
![😳](https://mail.google.com/mail/e/1f633)
. ആകെ ജഗപൊഗ ഒന്നും ആയില്ല. പകരം ഇതൊക്കെ എന്ത്
![😏](https://mail.google.com/mail/e/1f60f)
നിസ്സസ്സാരം
![😎](https://mail.google.com/mail/e/1f60e)
കണക്കെ jd വീണ്ടും അംഗതട്ടിലേക്ക് (ഡാൻസ്
![😅](https://mail.google.com/mail/e/1f605)
)പിന്നീട് മട്ടഉപെട്ടി ഡാം കാണാൻ വേണ്ടിയാണ് ഇറങ്ങിയത്. നിന്നും നടന്നും ഞങൾ അവിടെയാകെ ചുറ്റി നടന്ന് കണ്ടു. വളരെ വിശാലമായ നദി ഒരു ഭാഗത്ത്. മറു ഭാഗത്ത് വെള്ളത്തിന്റെ കുത്തിയൊലിചുള്ള ചട്ടം. അവിടെയാകെ തിക്കും തിരക്കും ആയിരുന്നു. ചെറിയ ഒരു റോഡും വാഹനങ്ങളും ആളുകളും ഒക്കെ ആയി അവിടെ നിറഞ്ഞു.ആ റോഡിൽ നിന്ന് വേണം അവിടെ ഒക്കെ കാണാൻ. അവിടെന്നും ഞങ്ങൾക്ക് ബസ് തിരഞ്ഞു നടക്കേണ്ടി വന്നു 🧐. പിന്നീട് ബസിൽ കയറി പുറം കാഴ്ചയും കണ്ടിരുന്നു. രാത്രി 9:00 ആയപ്പോയെക്കും ഞങൾ ഫുഡ് ഒക്കെ കഴിച്ചു. നേരെ ഞങ്ങക്കുള്ള ഹോട്ടലിൽ പോയി. ഒരു റൂമിൽ 4 പേർ വീതമാണ് കിടന്നത്. റൂമിൽ എത്തി ചെറുതായി ഒന്ന് ഫ്രഷ് ആയി കുറച്ച് നേരം അടുത്തുള്ള റൂമിൽ പോയി കത്തിയടിച്ചിരുന്നു. യക്ഷി കഥയായിരുന്നു മെയിൻ
![👻](https://mail.google.com/mail/e/1f47b)
. അതല്ലേലും രാത്രി കൂടി ഇരുന്നാൽ ഇങ്ങനെ ഓരോ കഥകളേ പറയാൻ ഉണ്ടാവു... നാജി, നവ്യ യും തള്ളി മറിക്കാർന്നു
![😜](https://mail.google.com/mail/e/1f61c)
. അവസാനം ഉറക്കം വന്നപ്പോയാണ് തിരിച്ച് പോന്നത്. രാവിലെ 9:00 മണിക്ക് മുമ്പ് എണീറ്റ് റെഡിയാകണം എന്ന ഓർഡർ ഉള്ളത് കൊണ്ട് alarm വെച്ചാണ് കിടന്നത്. തലേ ദിവസം ശെരിക്ക് ഉറങ്ങാൻ പറ്റാത്ത ക്ഷീണം ഉറങ്ങി അങ്ങ് തീർത്തു
![😴](https://mail.google.com/mail/e/1f634)
. രാവിലെ എല്ലാവരും റെഡിയായി വന്നപ്പോയെക്കും 9 ഒക്കെ കഴിഞ്ഞിരുന്നു.,അവസാനം പുറത്തിറങ്ങിയ പ്പോൾ ഞങ്ങൾക്ക് trekking നുള്ള വണ്ടി ഒക്കെ റെഡി ആയിരുന്നു. അതിൽ ആയിരുന്നു ഞങ്ങൾ breakfast കഴിക്കാൻ പോയത്. (Day 2)അന്ന് ഞങ്ങൾക്ക് പുതിയ ഫ്രണ്ട് നെ കിട്ടി ഞങ്ങളെ truck ഡ്രൈവർ ഉണ്ണി സേട്ടൻ (ഉണ്ണി ചേട്ടൻ
![😜](https://mail.google.com/mail/e/1f61c)
). സാർ മാർ ഞങ്ങളെ കൂടെ ആയിരുന്നു
ഉണ്ടായിരുന്നത്.bt അതിന്റെതായ silence ഒന്നും ഉണ്ടായിരുന്നില്ല. ഫുൾ ജോളി ആയിരുന്നു (not that ജോളി 🤨). പാട്ടും കോട്ടും ഒക്കെ ആയി ഞങ്ങൾ ഫുൾ ഹാപ്പി ആയിരുന്നു. ആ trekking ലൂടെ യാണ് ആ നാടിനെ കൂടുതൽ അറിയാനും മനസ്സിലാക്കാനും പറ്റിയത്. ചെറിയ ചെറിയ കടകൾഉം വീടുകളും അങ്ങാടിയും ആയിരുന്നു അവിടെ. പണത്തിന്റെ പ്രൗഡഇയ് ഉള്ള ഒരു വീടും കടകൾഉം അവിടെ കണ്ടില്ല. അതികം തിരക്കില്ലത്ത റോഡുകളുംഉള്ള ഒരു ഗ്രാമം. ഒട്ടുമിക്ക വീടുകൾക്ക് അരികിലൂടെയും ഒരു നീര്ച്ചാൽ എങ്കിലും ഒഴുകുന്നുണ്ടായിരുന്നു. ഒരു കട്ടിനുള്ളിലൂടെയായിരുന്നു ആദ്യ യാത്ര. ഇരു വശവും ചന്ദന മരങ്ങൾ ആയിരുന്നു. മാൻനിനെ മാത്രമേ ഞങൾ കാട്ടിൽ കണ്ടോള്ളൂ. ഉണ്ണി സേട്ടൻ ഞങ്ങൾക്ക് ഓരോന്നും പറഞ്ഞു കാണിച്ചു തരുന്നുണ്ട് അയാൾ തമിയാളം🤪 ആയിരുന്നു സംസാരിച്ചിരുന്നെ. അവിടെ യുള്ള ഒട്ടുമിക്കരും അങ്ങനെ തന്നെ ആണെന്ന് തോന്നുന്നു. അങ്ങനെ ഞങ്ങൾ നേരെ ചെന്നത് ഒരു കുന്നിൻ മുകളിലേക്ക ആണ് അവിടെ അപ്പോൾ ഞങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത് അതുകൊണ്ട് തന്നെ അതിന്റെതായ സുഖം വേറെ ഉണ്ടാർന്നു. പാറകൾക്ക് മുകളിലൂടെ വണ്ടി കയറ്റിയപ്പോൾ എല്ലാവരും പേടിച് വിളിച്ചു കൂവി 🥵. പിന്നീട് അവിടെ ഇറങ്ങി ആകെ ചുറ്റി കാണുന്ന തിരക്കിലായിരുന്നു. അതിന്റ ഒരു അറ്റത്തആയി ഒരു കുരിശഉം ഉണ്ട്. അതിന്റെ അടുത്ത് നിന്ന് കുറച്ച് pic ഒക്കെ എട്ത് അവിടെയുള്ള ചെയറിൽ കുറച്ച് നേരം ഇരിന്നു. പിന്നീട് എല്ലാരും കൂടെ ഒരു ഗ്രൂപ്പ് ഫോട്ടോയും എട്ത് അവിടെന്ന് തിരിച്ചു. പിന്നീട് നേരെ പോയത് The most most beautiful place in marayoor
![😍](https://mail.google.com/mail/e/1f60d)
. ഒരു നനുത്ത വെള്ളച്ചാട്ടം ആയിരുന്നു അത്. ഞങ്ങൾക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ട്ടായി അവിടെ. അവിടെ മാത്രം ഒരു പ്രേത്യേക തണുപ്പ് ഉണ്ട്. മനസ്സിനെയും ശരീരത്തെയും ഒരുപോലെ കുളിരണിയിപിക്കുന്ന തണുപ്പ്
![☺](https://mail.google.com/mail/e/263a)
️. ഒരു ചെറിയ റോഡ് കഷ്ട്ടഇച് ഒരു വണ്ടിക്ക് പോവാം അത് തന്നെയാണ് നല്ലതെന്നു തോന്നി അതുകൊണ്ട് അതികം തിരക്കും ബഹളവും ഇല്ല. ഇടത് വശത്തആയി ദൂരെയായി മൊട്ട കുന്നുകളായി പച്ചപ്പ്. അതിന്റെ ഇടക്ക് ആയിട്ട് ഞങ്ങൾ പോയ കുരിശ് മാലയും കാണുന്നുണ്ട്. വലതു ഭാഗത്തായി വളരെ ശാന്തമായി വന്ന് പതിക്കുന്ന വെള്ളച്ചാട്ടം🤩. വെള്ളത്തിന്റെ വലിയ കുത്തി ഒലിച്ചു വന്നുള്ള ചട്ടം അല്ലായിരുന്നു. ഇത് തികച്ചും സൗമ്യമായിരുന്നു.വലിയ ഒരു പാറമുകളിൽ നിന്ന് വിസ്തൃതമായി വന്ന് പതിച്ചു പറകൾക്കിടയിലൂടെ ഒഴുകി പോകുന്നത് കാണാൻ തന്നെ വളരെ മനോഹരമായിരിന്നു. പലരും പാറക്കടിയിൽ നിന്ന് ഫോട്ടോസ് ഒക്കെ എടുത്തു. അവിടെ കുറച്ച് time spent ചെയ്തതിന് ശേഷം ഞങ്ങൾ നേരെ പോയത് നീലക്കുറുവേലി ⛰️യിലേക്ക് ആണ്. ലാലേട്ടൻ ഹിറ്റ് വേൽ മുരുകാ......
![🎵](https://mail.google.com/mail/e/1f3b5)
ഒക്കെ ആയി നല്ല ജോളി ആയിരുന്നു truck ൽ. അവിടെ എത്തി മുകളിലേക്ക് കയറി പോകുന്ന വഴിക്ക് ഒരു തകർന്ന ഏറുമാടം ഉണ്ട്. അതിന്റ മുകളിൽ കയറാൻ ഒരു നിലക് പറ്റാത്തത് കൊണ്ട് ഞങ്ങൾ പിന്നെ നേരെ മുകളിലേക്ക് വെച്ച് പിടിച്ചു. ആ ഏറുമാടത്തിനു ഇടത് വശത്തആയി ഒരു ഇരിപ്പിടം ഉണ്ടായിരുന്നു bt അവിടെ ആളുകൾ ആയത് കൊണ്ട് അവിടെയും കയറാതെ മുകളിൽ പോയി.നല്ല ഒരു പോസിറ്റീവ് വൈബ് ആയിരുന്നു അവിടെ. മുഴുവൻ പാറകൾ, അതിന്റ മുകളിൽ നിന്ന് നോക്കിയാൽ മരങ്ങളും ചെറിയ ചെറിയ വീടുകളും റോഡുകളും കാണാം. മുകളിൽ നിന്ന് നോക്കുമ്പോൾ അതെല്ലാം നന്നേ ചെറുതായിരുന്നു. പിന്നെ ചെറിയ മൊട്ടകുന്നുകളും. അടിവാരത്തിൽ നിന്നും വീശി എത്തുന്ന തണുത്ത കാറ്റിൽ ആ മല മുകളിലും വെയിൽ ഞങ്ങളെ ഏശിയില്ല. മനസ്സിലെ എന്തു ഭാരവും ഇറക്കി വെക്കാൻ നല്ല ഇടം പ്രകൃതി തന്നെയാണ്. അവിടെ നിന്ന് തിരിച്ച് വരുന്ന വഴിക്ക് ഡെപ്യൂട്ടി പ്രിൻസിപ്പൽ നെയും കണ്ടു. മൂപ്പരും പ്രകൃതി രാമനീയത ആസ്വദിക്കാൻ വന്നതാണത്രെ..... തിരിച്ചുള്ള വഴിക്ക് ഞങ്ങൾ ശർക്കര കണ്ടത്തിൽ കയറി (ശർക്കര നിർമാണ ശാല ). ശർക്കര പല flavour ഉണ്ടെന്ന് അവിടെ നിന്നാണ് അറിഞ്ഞത്
![🤓](https://mail.google.com/mail/e/1f913)
. വളരെ വൃത്തിയിൽ ഉണ്ടാക്കുന്ന ശർക്കര കണ്ടത് കൊണ്ടാണെന്നു തോന്നുന്നു എന്റെ ശർക്കരയോടുള്ള കമ്പം അങ്ങ് കുറഞ്ഞു. ഇതിന്റെ ഒക്കെ ഇടക്ക് ഉണ്ണി സേട്ടനും ആയി ഞങ്ങൾ നല്ല കൂട്ടായി. മൂപ്പര് മലപ്പുറത്തിനെ കുറിച് ചോദിച്ചപ്പോ ഞങ്ങൾ മലപ്പുറത്തുകാരുടെ സ്നേഹവും മനപെരുപ്പവും ഫുട്ബോൾ പ്രണയം ഒക്കെ പറഞ്ഞു അങ്ങ് ജോർ ആക്കി. പിന്നീട് ഫുഡ് ഒക്കെ കഴിച്ചിട്ടാണ പോന്നത് റൂമിലേക്ക് തിരിച്ചു പോന്നത്.പിന്നെ ബാഗ് ഒക്കെ എട്ത് ഞങ്ങൾ അവിടെ നിന്നും റ്റാറ്റാ... ബൈ ബൈ...
![👋](https://mail.google.com/mail/e/1f44b)
പറഞ്ഞു. പിന്നീടുള്ള യാത്രയും ഷോപ്പിംഗ് ഒക്കെ കഴിഞ്ഞപ്പോ സമയം വൈകിയതു കാരണം ഞങ്ങളെ campfire അങ്ങ് ക്യാൻസൽ ആയി
![😕](https://mail.google.com/mail/e/1f615)
. പിന്നെ ബാക്കി ഉണ്ടായിരുന്ന Dj പാർട്ടി ഒട്ടുമിക്കപേരും തകർത്തു🤙🏻. Especially boy's. പലരും അതിനൊന്നും സ്റ്റാമിന ഇല്ലാത്തത് കൊണ്ട് ഓരോ മുലയിൽ അങ്ങ് ഒതുങ്ങികൂടി. പുറത്ത് ഇറങ്ങിയപ്പോ ആകെ കിളി പോയ അവസ്ഥ 🥵. വേറെ ഒരു ലോകത്ത് എത്തിയ പോലെ ആയിരുന്നു അതിന്റെ ഉള്ളിൽ. രാത്രി ഫുഡ് ശെരിക്ക് കഴിക്കാൻ പറ്റിയില്ല ബസിൽ ആയത് കൊണ്ട് ശെരിക്ക് ഒന്ന് ഉറങ്ങാനും പറ്റിയില്ല
![😒](https://mail.google.com/mail/e/1f612)
. പിന്നെ എത്താനായപ്പോ മിസ്സ് വിളിച്ചു വീട്ടിലേക്ക് വിളിക്കാൻ പറഞ്ഞു.പിന്നെ ഒക്കെ സെറ്റ് ആക്കി വീട്ടിലേക്ക് തിരിച്ചു. അവിടെ തീരുന്നു ഞങ്ങളെ യമണ്ടൻ ട്രിപ്പ്
![😃](https://mail.google.com/mail/e/1f603)
![✌](https://mail.google.com/mail/e/270c)
🏻
![📸](https://mail.google.com/mail/e/1f4f8)
..........
Comments
Post a Comment