മലേഷ്യൻ ഡയറി



Title: Malaysian Diary, An experience of my Malaysian Tour.
Author Name: Noufal Naheem KK 
Designation: Assistant Professor, Dept of Tourism 
Institution: CPA College of Global Studies. 

കാലം പറഞ്ഞു തീർത്ത കലാലയ സ്മരണകൾക്ക്  മുതൽക്കൂട്ട് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒന്നായിരുന്നു യാത്ര

ആദ്യംതെന്നെ കുറച്ചു പേർക്ക് കടപ്പാട് അറിയിക്കാൻ ഉണ്ട് ,കാലിനു വയ്യാതെ ആയിട്ടും ഞങ്ങളുടെ കൂടെ ടൂർ വന്ന ഞങളുടെ HOD , ഫാദർ ഷോജിക്കും ഞങ്ങൾക്ക് സപ്പോർട്ട് തന്ന സൗമ്യ ടീച്ചറിനും മാനസ് സാറിനും ഒത്തിരി നന്ദി.

ഡിഗ്രിയുടെ സമ്മർദ്ദങ്ങൾക്ക് വിട നൽകി  പിജിയുടെ കണിഞ്ഞാണിൽ  തള്ളി നീക്കുന്ന  കാലം ടൂർ ചർച്ചകൾ തകൃതിയായി നടക്കുന്നുണ്ട്

ഞങ്ങളുടെ സീനിയർസ് എല്ലാവരും പോയത് നാഷണൽ ടൂർ ആയിരുന്നു ഇന്ത്യ മൊത്തത്തിൽ ഒന്ന് കാണാൻ . പക്ഷെ ഞങ്ങളുടെ കൂടെ ഉള്ള ഭൂരിപാകവും നാഷണൽ ടൂർ പോയവരാണ് ഡിഗ്രിക്കു പഠിക്കുമ്പോൾ . അവസാനം എല്ലാവരും ചർച്ച ചെയ്തു ഒരു ഇന്റർനാഷണൽ ടൂർനു വഴിഒരുങ്ങി. അടുത്ത പ്രശ്നം ടൂർ ബജറ്റ് ആയിരുന്നു , എല്ലാവരുടേം അവസ്ഥ മനസ്സിലാക്കിയ ഞങ്ങ്ള്ടെ അധ്യാപകർ മലേഷ്യ മുന്നിൽ വെച്ച്  തന്നു . മലേഷ്യ ആയിരുന്നു തമ്മിൽ ബേദം ഞങ്ങളുടെ ബജറ്റ് വെച്ച് നോക്കുമ്പോ !!.

അങ്ങനെ മലേഷ്യ ഞങൾ ഉറപ്പിച്ചു , അപ്പോഴാണ് ഞങ്ങൾ ഇന്റർനാഷണൽ യാത്രക്ക് പാസ്പോര്ട്ട് നിർബന്ധമാണല്ലോ എന്ന കാര്യം ഓർത്തത് , കൂടെ ഉള്ളവർ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ളവർ ആയിരുന്നു മലപ്പുറം, കാസർഗോഡ് ,കണ്ണൂർ, കൊല്ലം ,തിരുവനതപുരം. എല്ലാവരും  പെട്ടെന്ന് പാസ്സ്പോര്ടന് അപേക്ഷിച്ചു  പെട്ടെന്ന് തന്നെ  എല്ലാവര്ക്കും പാസ്പോര്ട്ട് കിട്ടി. അടുത്തതു ആയി ഫ്ലൈറ്റ് ടിക്കറ്റ് ബ്ലോക്ക് ചെയ്യാൻ ട്രാവൽ ഏജൻസി ഞങ്ങളുടെ ഡീറ്റെയിൽസ് തിരക്കി ,അതിനു ശേഷം ഞങ്ങൾ വിസക്ക് വേണ്ടി അപ്ലൈ ചെയ്തു . വിസക്കു ആയിരുന്നു കൊടുത്തിരുന്നത്. അങ്ങനെ എല്ലാം ഒത്തു വന്നു ഞങൾ ഫെബ്രുവരി 21 2017  നു  കൊച്ചി വിമാനത്താവളത്തു നിന്നും  എയർ ഏഷ്യ യുടെ വിമാനത്തിൽ മലേഷ്യക്കു  പറന്നു !
എന്റെ ആദ്യത്തെ വിമാനയാത്ര ആയിരുന്നു ട്രിപ്പ് . ഞങ്ങൾ രാവിലെ ഏകദേശം 6  മണിക്ക് KLIA  2 Kuala -Lampur അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. ഞമ്മുടെ കൊച്ചി വിമാനത്താവളുമായി താരതമ്മ്യം ചെയ്താൽ  KLIA  2 ഒരു സംഭവം തന്നെ ആണ് , കുറെ ടെർമിനലുകൾ ,ഡ്യൂട്ടി ഫ്രീ ഷോപ്സ്, etc
ഫ്രഷ്അപ്പ് ഒക്കെ വിമാനത്താവളത്തിൽ നിന്ന് തന്നെ ചെയ്തു ഞങ്ങൾ പുറത്തു ഇറങ്ങി ഞങ്ങളുടെ ടൂർ ഓപ്പറേറ്റർ കണ്ടു പിടിച്ചു , കക്ഷി ഒരു പഞ്ചാബി സിംഗ് ആയിരുന്നു മലേഷ്യയിൽ സ്ഥിരതാമസക്കാരൻ ആണ്. ആദ്യം ഞങൾ പോയത് ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ആയിരുന്നു ,എല്ലാവരും സിംഗ്ന്റെ കൂടെ കോച്ചിൽ കേറി ഒരു ഇന്ത്യൻ റെസ്റ്ററന്റിലേക്. അവിടെ എത്തിയപാടെ റെസ്റ്ററണ്ട്കാർ ഹിന്ദി സോങ് പ്ലേയ് ചെയ്യാൻ തുടങ്ങി, ഞങ്ങൾ ഇന്ത്യക്കാർ ആയതിനാലാകാം. ഏതായാലും ഞങ്ങൾ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു നേരെ അട്ട്രാക്ഷൻസ് കാണാൻ വീണ്ടും കോച്ചിൽ കേറി. ഞങ്ങളാദ്യം പോയത് പുത്രജയ എന്ന സ്ഥലത്തെക്കായിരുന്നു.
പുത്രജയ ഒരു ആസൂത്രിത നഗരവും മലേഷ്യയുടെ ഫെഡറൽ അഡ്മിനിസ്ട്രേറ്റീവ് സെന്ററുമാണ്.ആദ്യത്തെ മലേഷ്യൻ പ്രധാനമന്ത്രി തുങ്കു അബ്ദുൾ റഹ്മാൻ പുത്ര അൽ ഹജിന്റെ പേരിൽ അറിയപ്പെടുന്നു .തലസ്ഥാനമായ കോലാലമ്പൂരിലെ സ്ഥലപരിമിതി കണക്കിലെടുത്ത് 1999 വരെ കൊലാലമ്പൂർ ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന മലേഷ്യൻ ഗവണ്മെന്റിന്റെ എക്സിക്യൂട്ടീവ്, ജുഡീഷ്യൽ ബ്രാഞ്ചുകൾ പുത്രജയയിലേക്ക് മാറ്റി. പുത്രജയ കോംപ്ലക്സിൽ ഇറങ്ങിയ ഞങ്ങൾ അവിടത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആസ്വദിച്ചു. പുത്ര തടാകം, അത് പുത്രജയ സിറ്റി ക്കു തണുപ്പ് നൽകാൻ നിർമിച്ച മനുഷ്യ നിർമിത തടാകം ആയിരുന്നു , അതിന്റെ മുകളിലൂടെ കപ്പൽ രൂപം പോലെയുള്ള ഒരു പാലം ഞങളെ അതിശയിപ്പിച്ചു. അപ്പോഴാണ് സിംഗ് പറഞ്ഞത് രാത്രിയിൽ പാലം മുഴുവൻ വർണാഭമായ ലൈറ്റുകൾ കൊണ്ട് അലങ്കരിക്കുമെന്നു. കുറച്ചു ഫോട്ടോസ്ഒക്കെ എടുത്തു ഞങൾ പുത്ര പള്ളിയും മലേഷ്യൻ പ്രധാന മന്ത്രിയുടെ വസതിയും കണ്ടു ഞങ്ങൾ അടുത്ത സ്ഥലത്തേക്ക് പോകാൻ കോച്ചിൽ കേറി .
ഏകദേശം രണ്ടു മണിക്കൂർ കോച്ചിൽ ഇരുന്ന ശേഷം ഞങ്ങളുടെ അടുത്ത സ്ഥലം എത്തി , മലേഷ്യയുടെ ചരിത്ര പ്രധാനമായ മലാക്കാ ആയിരുന്നു. ഇതൊരു ചരിത്ര പ്രാധാന്യമുള്ള പ്രദേശമായതിനാൽ യുനെസ്കോ സംസ്ഥനത്തെ 2008 ജൂലൈ 7 മുതൽ പൈതൃകസംസ്ഥാനങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തി. ഇവിടുത്തെ ഒരു പ്രത്യേകത എന്നുള്ളത് ഭൂരിപാകം ബിൽഡിങ്ങുകളും ചുവന്ന നിറത്തിൽ ആയിരുന്നു. മലാക്കായുടെ സ്ട്രീറ്റുകളിൽ കുറെ സുവനീർ ഷോപ്പുകൾ അവാർഡ് ഉൽപ്പന്നങ്ങൾ വിൽക്കുന്നുണ്ടായിരുന്നു. ഞങൾ കുറച്ചു സാധനങ്ങളെ വാങ്ങിയത്തൊള്ളൂ .കാരണം ഇന്ന് രാത്രിയിൽ തന്നെ ചൈനീസ് മാർക്കറ്റ് പോകാൻ ഉള്ളതാണ് ഇവിടത്തെകാൽ ചീപ്പ് ആയിട്ടു കിട്ടും.

മലാക്കായുടെ പ്രധാന ആകര്ഷണങ്ങളായ സെന്റ് പീറ്റർ ചർച്,ജോൺകെർ സ്ട്രീറ്റ് ,ഡച്ച് square ,പോർട്ടുഗീസ് square  തുടങ്ങിയവ സന്ദർശിച്ചു ഞങ്ങൾ ലഞ്ച് കഴിക്കാൻ ആയി മക്ഡൊണാൾഡ്സിൽ കയറി. ലഞ്ച് കഴിഞ്ഞപ്പോൾ തന്നെ ഏകദേശം മൂന്ന് മാണി ഒക്കെ ആയി ഇന്നത്തെ sightseeing അവസാനിപ്പിച്ച് ഞങ്ങൾ മലേഷ്യയുടെ തലസ്ഥാനമായ Kuala -Lampur ലേക്ക് തിരിച്ചു. അവിടെയാണ് താമസിക്കാനുള്ള ഹോട്ടൽ ബുക്ക് ചെയ്തിട്ടുള്ളത്‌. ഏകദേശം വൈകിട്ട് ഏഴു ആയപ്പോഴേക്കും ഹോട്ടലിൽ എത്തി ആദ്യംതന്നെ വൈഫൈയും പാസ്സ്വേർഡും വാങ്ങി നേരെ റൂമിൽ പോയി കുളിച്ചു ഫ്രഷ് ആയി. ശേഷം ഡിന്നർ കഴിച്ചു ഞങ്ങൾ നേരെത്തെ പറഞ്ഞ ചൈനീസ് മാർക്കറ്റിൽ പോയി ഷോപ്പിംഗ് ചെയ്തു. ഞങൾ എത്തിയപ്പോഴേക്കും ലേറ്റ് ആയിരുന്നു എന്നാലും കുറച്ചു കടകൾ ഒക്കെ കണ്ടുപിടിച്ചു മലേഷ്യൻ souvaniers ഒക്കെ വാങ്ങി. ശേഷം റൂമിലെത്തി ഞങ്ങൾ കിടക്കാൻ ഇരിക്കുമ്പോൾ വിന്ഡോയിലെ കർട്ടൻ മാറ്റിയപ്പോൾ മലേഷ്യയുടെ ഐക്കൺ ആയ ട്വിൻ ടവർ കാണാൻ സാധിച്ചു. ഏകദേശം പന്ത്രണ്ട് മണി ആയപ്പോഴേക്കും ഞങൾ എല്ലാവരും കിടന്നു .

ഏകദേശം എല്ലാവരും രാവിലെ ഒൻപതു മാണി ആയപ്പോഴേക്കും ബ്രേക്ക് ഫാസ്റ്റ് ഒക്കെ കഴിച്ചു ഞങ്ങളുടെ സിംഗ് നു വേണ്ടി വെയിറ്റ് ചെയ്തു. കൃത്യസമയത് തന്നെ പുള്ളി വന്നു ഞങൾ എല്ലാവരും കോച്ചിൽ കയറി. ഇന്ന് ഞങ്ങൾക്ക് പ്രധാനമായും രണ്ടു അട്ട്രാക്ഷൻസ് ആണ് കാണാൻ ഉള്ളത്.  ബാത്തു കേവ്സ്ഉം  , genting ഹൈലാൻഡും. ആദ്യം തന്നെ ഞങ്ങൾ ബാത്തു കേവസിലോട്ട് പുറപ്പെട്ടു . അവിടെ എത്തിയ പാടെ കണ്ടത് 42.7 മീറ്റർ (140 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മുരുകന്റെ പ്രതിമയാണ്.  സ്വർണ്ണ വര്ണമുള്ള  പ്രതിമ അയൽ രാജ്യമായ തായ്ലൻഡിൽ നിന്ന് കൊണ്ടുവന്നതാണ്.. നാനൂറു ദശലക്ഷം വർഷം പഴക്കമുള്ള ചുണ്ണാമ്പു പാറകളാൽ നിർമ്മിതമായ ഗുഹകളാണ് ബാത്തു കേവ്സ് .
ബാത്തു കേവ്സ് ലേക്ക് എതാൻ 272 സ്റ്റെപ്പുകൾ കയറണമായിരുന്നു ആദ്യം ഒന്ന് മടിച്ചെങ്കിലും എല്ലാവരും കയറി, ഏറ്റവും മുകളിൽ എത്തിയപ്പോൾ കുറച്ചു കുരങ്ങമാരെ കാണാൻ ഇടയായി. മുളകളിലെ അമ്പലം ഒക്കെ കണ്ട ഞങൾ താഴെ ഇറങ്ങി അടുത്ത സ്ഥലത്തേക്കായി പോകാൻ കോച്ചിൽ കയറി.
മുളകളിലെ അമ്പലം ഒക്കെ കണ്ട ഞങൾ താഴെ ഇറങ്ങി അടുത്ത സ്ഥലത്തേക്കായി പോകാൻ കോച്ചിൽ കയറി. അടുത്ത സ്ഥലത്തേക്ക് ഞങ്ങൾ കേബിൾ കാറിലാണ് പോകേണ്ടത് ഏകദേശം അരമണിക്കൂറിലെ ഓട്ടത്തിന് ശേഷം ഞങ്ങളെ ഒരു സ്ഥലത്തു ഇറക്കി , അതു genting  ഹൈലാൻഡ്സ് ലെക് കേബിൾ കാര് തുടങ്ങുന്ന സ്ഥലം ആയിരുന്നു .പർവ്വതനിരകളിലെ മഴക്കാടുകളിലെ കമറൂൺ മലയ്ക്ക് മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 6000 അടി ഉയരത്തിലാണ് ജെന്റിംഗിന്റെ സ്ഥാനം. ഇതു ഒരു ഒരു വിനോദനഗരമാണ്,  13,000 ഏക്കറിലായാണ് നഗരം സ്ഥിതി ചെയ്യുന്നത്. ഇവിടെ ആറു ഹോട്ടലുകളും ആറു ഷോപ്പിങ് മാളുകളും ഔട്ട്ഡോർ തീം പാർക്കും ഉണ്ട്.   ആറു ഹോട്ടലുകളിലായി പതിനായിരത്തോളം മുറികളുമുണ്ട്. മുറികളുടെ എണ്ണത്തിൽ 2006 - ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ സ്ഥാനം നേടിയ ഫസ്റ്റ് വേൾഡ് ഹോട്ടലിൽ 6118 മുറികളുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ മുറികളുള്ള ഹോട്ടലാണിത്.  അത് പോലെത്തന്നെ മലേഷ്യയിലെ ലൈസൻസുള്ള ഏക ചൂതുകളി കേന്ദ്രവും ഇവിടെയാണ്.

ഞങൾ കേബിൾ കാറിൽ കേറി Genting ഹൈലാൻഡിന്റെ മുകളിലെത്തി ഏകദേശം 15 മിനുട്ടോളം ഉണ്ടായിരുന്നു റൈഡ് താഴെമുതൽ മുകളിൽ വരെ. നല്ല ഒരു അനുഭവം തന്നെ ആയിരുന്നു മഞ്ഞിന്റെ ഉള്ളിലൂടെ കേബിൾ കാറിൽ പോകുന്നത്.
മുകളിൽ എത്തിയ ഞങ്ങൾക്ക് നല്ല തണുപ്പ് നേരിട്ടു, നേരത്തെ പറഞ്ഞല്ലോ ഹോട്ടൽസും ഷോപ്പിംഗ് കോംപ്ലെക്സും ഒക്കെ കൂടിയ ഒരു നഗരം ആണ് എന്ന്. ഞമ്മുടെ ലുലുമാളിന്റെ ഡബിൾ ആണ് ഇവിടുത്തെ കാര്യങ്ങൾ.
 ജന്റിങ് ന്റെ അകത്തുള്ള snow worldil കയറാൻ ഞങ്ങക്ക് അവസരം ലഭിച്ചു. അതിന്റെ അകത്തു -4 ഡിഗ്രി തണുപ്പ് ആയിരുന്നു. മഞ്ഞിൽ ധരിക്കേണ്ട വസ്ത്രങ്ങളും മറ്റും ഒക്കെ ധരിച്ചു അവിടെ ചിലവഴിച്ചു കുറെ ആക്ടിവിറ്റീസും മറ്റും ഒക്കെ അതിന്റെ അകത്തു ഞങൾ ചെയ്തു. ശേഷം ഞങൾ ജന്റിങ് ന്റെ അകത്തുള്ള ഇന്ത്യൻ റെസ്റ്ററന്റിൽ നിന്ന് ലഞ്ച് കഴിച്ചു , ജന്റിങ് മുഴുവനായും കാണാൻ ഇറങ്ങി. ഷോപ്പിംഗ് സെന്റേഴ്സ് ഉണ്ടെങ്കിലും ഞങൾ അവിടുന്നു വാങ്ങിയില്ല നല്ല വില നല്കണമായിരുന്നു. അത് പോലെ ടൂറിസം വിദ്യാർഥികൾ ആയതു കൊണ്ട് ലോകത്തിലെ ഏറ്റവും കൂടുതൽ റൂമുകൾ ഉള്ള ഹോട്ടൽ കാണാൻ പോയി , അകത്തു കയറാൻ പറ്റിയില്ലെങ്കിലും അവർ അവ്ടെബോർഡ് ഒക്കെ വെച്ചിട്ടുണ്ടായിരുന്നു അങ്ങനെ ഹോട്ടലിന്റെ മുന്നിൽ നിന്ന് ഫോട്ടോ ഒക്കെ എടുത്തു . അപ്പോഴേക്കും സമയം കടന്നുപോയിരുന്നു ഏകദേശം വൈകിട്ട് 5 മണി ആയപ്പോൾ ഞങ്ങൾ അവിടെനിന്നു ഇറങ്ങി . ഇനി നേരെ ഡിന്നർ കഴിക്കാൻ പൊക്ണം അതിനു ശേഷം നേരെ തിരിച്ചു താമസിക്കുന്ന ഹോട്ടലിലേക്ക്. ജന്റിങ്ന്നു ഞങ്ങൾ തിരിച്ചിറങ്ങുന്നത് കേബിൾ കാര് വഴി അല്ല ,പകരം ഞങ്ങളുടെ കോച്ച് കാത്തിരിക്കുന്നുന്ടായിരുന്നു. തിരിച്ചിറങ്ങുന്ന വഴിവഴിക്കു ഞങ്ങൾ ഒരു അമ്പലം കാണാൻ കേറി ശേഷം മലയ്ഷ്യയുടെ ഐക്കൺ ആയ ട്വിൻ ടവർ കണ്ടു കുറച്ചധികം ഫോട്ടോസ് ഞങ്ങൾ അതിന്റെ അടുത്ത് നിന്ന് എടുത്തു. PINNE ഡിന്നർ കഴിച്ചു നേരെ ഹോട്ടലിലേക്കു മടങ്ങി.

ഇന്ന് ഞങ്ങളുടെ മലേഷ്യയിലെ അവസാനത്തെ ദിവസം ആണ്, എല്ലാവരും ബ്രേക്ഫാസ്റ് ഒക്കെ കഴിച്ചു ഹോട്ടലിൽനിന്ന് ചെക്ക് ഔട്ട് ചെയ്തു . ഇന്ന് ഞങ്ങൾക്കു മലേഷ്യയുടെ തലസ്ഥാനമായ KUALA LAMPUR  സിറ്റി ടൂർ ആണ് , മലേഷ്യയുടെ പ്രധാന ആകര്ഷണങ്ങൾ ആയ ട്വിൻ ടവർ,നാഷണൽ മോണുമെന്റ്, കിംഗ് പാലസ് ,നാഷണൽ മോസ്ക്‌ ,KL ടവർ ,ഓൾഡ് റെയിൽവേ സ്റ്റേഷൻ തുടങ്ങിയവ. ഞങ്ങളുടെ സിംഗ് ആദ്യം ഞങ്ങളെ കൊണ്ടുപോയത് നാഷണൽ മോണുമെന്റിലേക്ക് ആയിരുന്നു ,മലേഷ്യയുടെ സ്വാതന്ത്ര്യസമരത്തിൽ മരിച്ചവരെ അനുസ്മരിപ്പിക്കുന്ന ഒരു ശില്പമാണ് ഇവിടത്തെ മെയിൻ അട്ട്രാക്ഷൻ അതിന്റെ അടുത്ത് തന്നെ പൂത്തോട്ടങ്ങളും ഒരു വാട്ടർ ഫൗണ്ടൈനും ഉണ്ടായിരുന്നു കുറച്ചു സമയം അവിടെ ചിലവഴിച്ചു അടുത്ത സ്ഥലത്തേക്ക് നീങ്ങി.
അടുത്ത സ്പോട് മലേഷ്യൻ രാജാവിന്റെ വസതി ആയിരുന്നു , അത് അറിയപ്പെടുന്നത് 'ഇസ്താന നഗര' എന്നാണ് . ഞങൾ എത്തിയപ്പോഴേക്കും ഒരു പാട് സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരുന്നു അവിടം. കാണാൻ നല്ല ഭംഗി ആയിരുന്നു അതിന്റെ ആർക്കിടെക്ടറും സ്വർണ കളർ ഉള്ള പൈന്റിങ്സും , അകത്തേക്ക് പ്രവേശനം ഇല്ല്ല ഞങ്ങൾ അവിടെ ഉള്ള സെക്യൂരിറ്റി ഗാർഡിന്റെ കൂടെ ഫോട്ടോ ഒക്കെ എടുത്തു ,പുള്ളി ട്രഡീഷണൽ മലേഷ്യൻ ഡ്രെസ്സും കുതിരപ്പുറത്തു ഒക്കെ ആണെങ്കിലും ഫോട്ടോക്ക് നില്ക്കാൻ ഒരു മടിയും ഉണ്ടായിരുന്നില്ല.
ശേഷം ഞങ്ങൾ നാഷണൽ മോസ്ക്കാണാൻ പോയി , ഞങ്ങളുടെ കോച്ചിൽ നിന്ന് തന്നെ മോസ്ക്ന്റെ മിനാരങ്ങൾ കാണാൻ പറ്റിയിരുന്നു .മോസ്ക്ന്റെ മുന്നിൽ ഇറങ്ങിയ ഞങൾ അകത്തേക്ക് പ്രവേശിക്കാതെ അതിന്റെ ചുറ്റുപാടുംകണ്ടു , അറബിക് കല്ലിയോഗ്രാഫിക് കൊണ്ട് അലങ്കരിച്ചിരുന്നു അതിന്റെ മതിലുകൾ , അവിടെന്നു നടക്കാൻ ഉള്ള ദൂരമേ ഉണ്ടായിരുന്നൊള്ളു ഓൾഡ് റെയിൽവേ സ്റ്റേഷനിലേക് അതും കണ്ടു ഞങ്ങൾ ലഞ്ച് കഴിക്കാൻ പോയി.
ലഞ്ച് കഴിക്കാൻ പോകുന്നവഴിക്കു ഞങൾ ഇന്നലെ രാത്രി ട്വിൻ ടവർ ന്റെ ഫോട്ടോസ് എടുത്തിരുന്നല്ലോ ഇന്ന് ഞങ്ങൾക്ക് ആറ് ശരിക്കും കാണാൻ പറ്റി.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇരട്ട കെട്ടിടം. കുറച്ചു നേരം അവിടെ ചിലവഴിച്ചു ഞങൾ ലഞ്ച് കഴിക്കാൻ പോയി. ലഞ്ച് കഴിച്ചു ഞങ്ങൾ മലേഷ്യയിലെ തന്നെ ഒരു ടവർ ആയ കെ എൽ ടവർ അഥവാ KUALA  ലംപുർ  ടവർ കാണാൻ പോയി , ഇതു മലേഷ്യയിലെ ഒരു പ്രധാന ആശയവിനിമയ ടവറാണ്.ഏറ്റവും മുകൾ ഭാഗത്തു റെസ്റ്ററന്റും ഒബ്സെർവഷൻ DECKUM  ഉണ്ട് , ഞങൾ ടവർന്റെ ഒബ്സെർവഷൻ DECKIL കയറാൻ അവസരം ലഭിച്ചു ,അവിടിനിന്നു നോക്കിയാൽ Kuala ലംപുർ ന്റെ പനോരാമിക് വ്യൂ കിട്ടുമായിരുന്നു. കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തു ഞങ്ങൾ ഐര്പോര്ട്ടിലേക്കു പോകാൻ ഒരുങ്ങി , വഴിയിൽ ഒരു ഷോപ്പിംഗ് മാളിൽ കയറി ബാക്കിയുള്ള മലേഷ്യൻ കറൻസി അവിടെ തീരുമാനം ആക്കി ഞങ്ങൾ നേരെ ഐര്പോര്ട്ടിലേക് നീങ്ങി. തിരിച്ചുള്ള വിമാനം എയർ ഏഷ്യയുടെ തന്നെ ആയിരുന്നു , ഞങ്ങളുടെ സിങിന് നന്ദി ഒക്കെ പറഞ്ഞു തിരിച്ചു നാട്ടിലേക്കു പറന്നു !



Comments