കൊൽക്കത്തയുടെ സൗന്ദ്യരം
"കൊൽക്കത്തയുടെ സൗന്ദ്യരം"
കൊൽക്കത്ത നഗരത്തിന്റെ അഹങ്കാരം.എന്ന വിശേഷിപ്പിക്കാവുന്ന ഒന്നാണ് നഗരവീഥികളിലൂടെ ചെറിയ ട്രാക്കിലൂടെ വാഹങ്ങൾക്കിടയിലൂടെ ഇഴഞ്ഞ് നീങ്ങുന്ന ട്രാമുകൾ.എസ്പ്ലനേടിൽ നിന്നും കധിർപൂറിലെക് 1902ഇൽ ഈ കുട്ടിട്രെയിൻ തുടങ്ങുന്നു. അതിനുമുൻപ് 1873ൽ ഷെൽദയിൽ നിന്ന് അമേരിക്കൻഘാട്ട് സ്ട്രീറ്റിലേക് കുതിരകൾ വലിക്കുന്ന ട്രാം സർവീസ് ആരംഭിച്ചിരുന്നു. 1990ൽ ട്രാം സർവീസ് നിർത്തുന്നതിനെ കുറിച് ആലോചിച്ചിരുന്നെങ്കിലും മെൽബണിൽ നിന്നുള്ള റോബർട്ട് ഡി ആൻഡ്രിയ എന്ന ട്രാം കണ്ടക്ടറുടെ ഇടപെടലുകൾ ഇന്നും ട്രാം നിലനില്കുന്നതിന് വലിയ ഒരു പങ്ക് വഹിച്ചു. ഇന്ത്യയിലെ തന്നെ ഏക ട്രാം സർവീസ് ഇന്ന് കൊൽക്കത്ത നഗരത്തിന് സ്വന്തം.കൊൽക്കത്ത ട്രാം വൈസ് കമ്പനിയുടെ കിഴിൽ ആണ് ഈ കുഞ്ഞൻ ട്രെയിനുകൾ നിലനിന്ന്വരുന്നത്. കൂടാതെ രാജ്യത്തെ ആദ്യ ഇലക്ട്രിക്ക് ട്രാം സർവീസ് ആരംഭിച്ചതും കൊൽക്കത്തയിലാണ്. പഴയകാല ട്രാമുകളിൽ നിന്ന് വളരെയധികം മാറ്റങ്ങളോട് കൂടി ഒറ്റ ബോഗി മാത്രമുള്ള ട്രാമുകളും ഇപ്പോൾ സർവീസ് നടത്തുണ്ട്. പലതും ബംഗാളി സംസ്കാരത്തെ ഓർമിപ്പിക്കുന്ന തരത്തിലുള്ള ചിത്രകലകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
ഏഴ് ട്രാം ഡിപ്പോകൾ കേന്ദ്രികരിച്ചു 125 ട്രാം സെർവീസുകൾ കൊൽക്കത്ത നഗരത്തെ ചുറ്റികാണിച് കൊണ്ടിരിക്കുന്നു .3.50 രൂപ അടിസ്ഥാന സ്ലാബിൽ ടിക്കറ്റുകൾ. ഗരിയാഹട്ട്,കിദർപുർ,രാജബസാർ,ബൽഗാച്ചിയാ,പാർക്ക്സർക്കസ്,ടോളിഗഞ്ച്, കാളിഘട്ട് ഇവിടെയൊക്കെ ആണ് ഡിപ്പോകൾ സ്ഥിതിചെയ്തിട്ടുള്ളത് എസ്പ്ലനേഡ്,ചാന്ദിനിചൗക്ക്,കാളിഘട്ട്, തുടങ്ങിയ മെട്രോ സ്റ്റേഷനു സമീപത്തു കൂടിയും ട്രാം സഞ്ചരിക്കുന്നുണ്ട്. എസ്പ്ലനേഡ് മെട്രോ സ്റ്റേഷൻ പരിധിയിലാണ് ഏറ്റവും കൂടുതൽ സെർവീസുകൾ നടക്കുന്നത്.ഫോർട്ട് വില്യം പ്രദേശത്തെ മൈദാൻ പ്രദേശത്തുകൂടിയുള്ള ട്രാം യാത്ര സഞ്ചാരികളുടെ പ്രിയപ്പെട്ട ഒന്നാണ്.വിക്ടോറിയ മെമ്മോറിയലും മരങ്ങളാൽ അതിർപങ്കിടുന്ന റെയിൽപാതയും അതിലൂടെ മന്ദം മന്ദം പോകുന്ന ട്രാമും കൊൽക്കത്തയെ സഞ്ചാരികൾക് എന്നും നിറമുള്ള ഒരമ്മയാക്കാൻ പങ്ക് വഹിക്കുന്നു.
രാവിലെ 4:30 മുതൽ രാത്രി 11:00 വരെ ട്രാം സെർവീസുകൾ ഉണ്ട് എന്നാൽ ചില ഭാഗങ്ങളിൽ രാത്രി 8:00യോടെ സർവീസ് അവസാനിക്കും.പോകുന്ന സ്ഥലങ്ങളിലെ ട്രാം സമയം മനസിലാക്കിവെക്കുന്നത് വളരെ നല്ലതായിരിക്കും.
ചെറിയ വേഗതയിൽ ഇഴഞ്ഞ്‌പോകുന്ന ഒരു കുഞ്ഞൻ ട്രെയിൻ സാധാരണ വാഹനങ്ങളെ പോലെത്തന്നെ ട്രാഫിക്കിലും ആളുകൾക്കു സഞ്ചരിക്കാനും വഴിയൊരുക്കി മെല്ലെ മെല്ലെ ഇഴഞ്ഞ് നീങ്ങുന്നു.
കൊൽക്കത്തയെ സാധാരണക്കാരനും ടൂറിസ്റ്റുകൾക്കും ഒരുപോലെ മനം കുളിർപ്പിക്കുന്ന അനുഭവമാകുന്നു ഓരോ ട്രാമും അതിലെ യാത്രയും.
Bibliography:https://www.manoramaonline.com/travel/travel-india/2018/07/10/Tram-trip-in-Kolkata.html
Author Name : Sayyid Muhammad rabeeh
Class :4th sem BTTM
CPA College Global Studies
Comments
Post a Comment