ഡ്രാഗണുകളും ചുണ്ണാമ്പ് ഗിരിനിരകളും
ഡ്രാഗണുകളും ചുണ്ണാമ്പ് ഗിരിനിരകളും
തെക്കു കിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ സഞ്ചാരകേന്ദ്രമാണ് ഇന്നത്തെ വിയറ്റ്നാം. ഈ ചെറിയ രാജ്യം സഞ്ചാരികൾക് പ്രധാനപെട്ടതാക്കിയത് ചൈന സമുദ്രത്തിൽ അതിർത്തി തിരിക്കുന്ന ചുണ്ണാമ്പ് ഗിരിനിരകളാണ്. കടലിനോട് ചേർന്ന് കടൽകുതിരയുടെ ആകൃതിയിൽ കിടക്കുന്ന ഉപദ്വീപിന്റെ കിരീടത്തിലെ രത്നങ്ങളാണ് ചുണ്ണാമ്പു പാറകൊണ്ട് പ്രകൃതി നിർമിച്ച ദ്വീപസമൂഹങ്ങൾ.
ഡ്രാഗണുകളുടെ ദ്വീപ്
ഭൂമിയെ രക്ഷിക്കാൻ നാഗലോകത്തു നിന്നും വന്ന ഒരു വ്യാളിയുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു മിത്താണ്.
ആദ്യകാലങ്ങളിൽ വിയറ്റ്നാമിൽ ജനജീവിതം ആരംഭിച്ച കാലത്ത് ആ നാട് കടലിലൂടെ ശത്രുക്കളുടെ ആക്രമണത്തിന് ഇരയാവാൻ തുടങ്ങി അവസാനം സഹിക്കവയ്യാതെ ജനങ്ങൾ ചക്രവർത്തിയുടെ നേതൃത്വത്തിൽ ദൈവങ്ങളോട് വ്യാളി മാതാവിനെ തങ്ങളുടെ രക്ഷക്ക് അയക്കാനായി പ്രാർത്ഥിച്ചു. ഡ്രാഗൺമാതാവ് ഭൂമിയിൽ എത്തുകയും ശത്രുക്കളെ പരാജയപ്പെടുതുകയും ചെയ്തു. പോരാട്ടത്തിന് അവസാനം അഗ്നിയോടൊപ്പം ഡ്രാഗൺ തുപ്പിയ രത്നങ്ങളും മരതകവും ഭൂമിയിൽ വീണ് പല ദ്വീപുകളായി പരിണമിച്ചുവത്രേ. ഈ ദ്വീപുകളിൽ മുട്ടയിട്ട് ഡ്രാഗണുകൾ കുഞ്ഞുങ്ങളെ ഉപേക്ഷിച് നാഗലോകത്തേക് മടങ്ങി. മനുഷ്യരൂപത്തിൽ ഈ ദ്വീപുകളിൽ വസിച്ചിരുന്ന വ്യാളികളുടെ പിന്മുറക്കാരാണത്രേ ഇന്നുള്ള ഹലോങ് ബെ നിവാസികൾ.1994ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ഈ ദ്വീപുകളിലെ ഗുഹകളിൽ 7000 വര്ഷം മുമ്പ് ജനവാസം ഉണ്ടായിരുന്നു എന്ന് കണ്ടത്തിയിട്ടുണ്ട്.1553 ച.കി.മീ. ചുറ്റളവിലാണ് ഹാലോങ് ബെ തമ്മിൽ തൊടാതെ നില നിൽക്കുന്ന ഈ ദ്വീപുകൾ ശാന്തമായി ദിവസങ്ങൾ ചെലവഴിക്കാവുന്ന ഒരു ഇടം കൂടിയാണ്. കടൽ കോറലുകൾ,ഔഷധഗുണമുള്ള നിറമുള്ള കൂണുകൾ,അപൂർവസസ്യജാലം,മൽസ്യങ്ങൾ,ഗുഹകളിൽവളരുന്നകുരങ്ങ്,മലയണ്ണാൻ,കടൽകാടുകൾ,ഭക്ഷ്യയോഗ്യമായ കടൽപായലുകൾ എന്നിവ സംരഷിച്ചുപോരുന്നു. കൂടാതെ ഇവയിൽ 40 ദ്വീപുകളിൽ ജനജീവിതവും നിലകൊള്ളുന്നു. വടക്കൻ വിയറ്റ്നാമിലെ പർവതനിരകളും കൃഷിയിടങ്ങളും താണ്ടി ഹാനോയ്,നോയ്‌ബോയ് എയർപോർട്ടിൽ നിന്ന് ഇവിടേക്ക് 200 കി.മി ദൂരമുണ്ട്.
വടക്കു കിഴക്കുള്ള ലോങ്ങ് ബേയിലാണ് ഏറ്റവും വലിയ വ്യാളി കുഞ്ഞുവളർന്നതത്രേ!! തെക്കു വടക്കായി കിടക്കുന്ന കാറ്റ് ബാ നാഷണൽ പാർക്കായിനിലകൊള്ളുന്നു.ഈ ദ്വീപിലാണ് അപൂർവ ജന്തു സസ്യജാലങ്ങൾ സംരക്ഷികപെട്ടു പോരുന്നത്.വുങ് വിയേങ്ങിൽ 300ഓളം ആളുകൾ താമസിക്കുന്നു അവരാണ് ദ്വീപ് മുഴുവനും നമ്മുക്ക് കാണിച്ചുതരുന്നത്. കടലിൽ നീന്തുവാൻ കഴിവുള്ള പുഡിൻ ഇനം നായ്ക്കളെ കവലിനായി വെച്ചിട്ടുണ്ട് ഇവ അമേരിക്കകാർ കുഴിച്ചിട്ട മൈനുകളുടെ സമീപത്തുകൂടെയുള്ള യാത്ര വിലക്കുന്നു അപകട മുന്നറിയിപ്പും നൽകുന്നു വുങ് വിയങ്ങ് ആണ് കടലിൽ പൊങ്ങുതടിയിൽ ഉള്ള ജനപദം.
പത്തൊൻപതാം നൂറ്റാണ്ടുമുതൽ 50 വീടുകളിൽ 300 പേരായി ജീവിക്കുന്ന ഇവരിൽത്തന്നെ 100 പേർ കുട്ടികളാണ് ഇവരെല്ലാം ജീവിക്കുന്ന സാധനം കൈമാറ്റം ചെയ്യപ്പെടുന്ന സ്ഥലമാണ് ബായ് തു ലോങ്ങ്.കൂന്തൽ വേട്ടക്കായി ഇവരോടൊപ്പം രാത്രികളിൽ തങ്ങുന്ന ടൂറിസ്റ്റുകളുണ്ട്.
ജങ്ക് ബോട്ട്
ഒരേ ദിശയിലേക്കു നീങ്ങുന്ന യാനപാ ത്രങ്ങൾ,മീകുങ് ഗുഹ,മങ്കി ഐലൻഡ്,ഷ്രൈൻ അറ്റ് വിർജിൻ കേവ് ചോ ഡ ഐലൻഡ്,സ്വാൻ ഐലൻഡ്,സുങ് സോട്ട് ഗുഹ എന്നിവയെല്ലാം കാഴ്ചകൾ ഒരുക്കുന്നു.10000ചതുരശ്ര കിലോമീറ്റര് വലിപ്പമുള്ള ഗുഹയുടെ നീളം 200 മീറ്ററും 3 അറകളോട് കൂടിയതുമാണ്. സുരക്ഷിതമായ ഒരു സങ്കേതം കൂടിയാണ് സുങ് സോട്ട് ഗുഹ.
ഈ കൊച്ചു കപ്പലിൽ മുറികൾ പഞ്ചനക്ഷത്ര ഹോട്ടലിൽ ഉള്ളതുപോലെ യാണ് അലങ്കരിച്ച ഹാളുകളും ക്യാബിനും ഉള്ള ഈ ജങ്ക് ബോട്ടിൽ ഇടക്ക് കായാക്കിങ്ങും യോഗയും കൂടതെ തായ്ചി എന്ന യോഗയോട് സാമ്യമുള്ള തായ്‌ലാൻഡ് കളരിയും ഉൾപെടുന്നു.
ഹാലോങിൽ കടൽക്ഷോഭമോ സുനാമിയോ ഇതുവരെ ഉണ്ടായിട്ടില്ല. വളരെ നല്ല കാലാവസ്‌ഥ ആയതുകൊണ്ടുതന്നെ എല്ലാവര്ക്കും വളരെ ഇഷ്ട്ടപെടുന്ന ഒരു സ്ഥലം ആണ് ഇന്ന് വിയറ്റ്നാം. എന്ത്കൊണ്ടും വിയറ്റ്നാം അത്ഭുതപെടുത്തി കൊണ്ടിരിക്കുന്നു.
Bibliography:
https://www.manoramaonline.com/travel/world-escapes/2020/12/05/trip-to-halong-bay-vietnam.html
Author name: Sayyid Muhammad Rabeeh
Class:4th Semester BTTM
CPA College of Global Studies
👍
ReplyDelete