"മലപ്പുറത്തുനിന്നും ഒരു ലോകസഞ്ചാരി "

 "മലപ്പുറത്തുനിന്നും ഒരു ലോകസഞ്ചാരി "

നീ ഭൂമിയിൽ സഞ്ചരിക്കുക' എന്ന ഖുർആൻ വചനത്തിൽ നിന്നാണ് വെറും പത്ത് വയസ് മാത്രം പ്രായം ഉള്ള മൊയിതു എന്ന ലോക സഞ്ചാരിയുടെ യാത്ര തുടങ്ങുന്നത്.

1969- ആയിരുന്നു ആദ്യ യാത്ര തുടങ്ങിയത് നാദാപുരത്തെയും കല്പറ്റ യിലെലും ദർസ് പഠനത്തിന് ഇടക്ക് ആയിരുന്നു കള്ള വണ്ടി കയറി ഇന്ത്യ മുഴുവൻ കണ്ടു തീർത്തത്.1959- ഇല്യൻ അഹമ്മദ് കുട്ടി ഹാജിയുടെയും കദിയ കുട്ടിയുടെയും മകൻആയി മലപ്പുറത്തെ കിഴിശേരിയിൽ ആയിരുന്നു മൊയ്ദുവിന്റെ ജനനം കച്ചവടകാരൻ ആയിരുന്ന മൊയ്ദുവിന്റെ പിതാവ്  വിഭജന കാലത്ത്പാക്കിസ്ഥാനിലേക്കും അവിടെനിന്നും കച്ചവടത്തിനായി മക്കയിലേക്ക് പോയി

സമ്പാദിച്ചതെല്ലാം വിറ്റ് നാട്ടിൽ തിരിച്എത്തിയ പിതാവ് വൈകാതെ തന്നെ മരണത്തിന് കിഴ്പെടുക ആയിരുന്നു.പിതാവിന്റെ മരണത്തോടെ സാമ്പത്തികം ആയി തളർന്നന്നത്കൊണ്ട്തന്നെ മൊയ്ദുവിന്റെ പഠനം നാലാം ക്ലാസ്സിൽ അവസാനിപ്പിച്ചു അവിടെ നിന്നും പിന്നീട് മതപഠനത്തിനായി ദരസിൽ ചേർത്ത് വെറും മത വിദ്യാഭ്യാസം മാത്രം ഉള്ള മൊയ്തുവിനെ എഴുത്തുകാരനും അധ്യാപകനും 20 ഓളം ഭാഷകൾ മനസ്സിൽ ആക്കാൻ സഹായിച്ചതും എല്ലാം യാത്ര എന്ന ഒറ്റ വികാരം തന്നെ ആയിരുന്നു.

         "താൻ ആരാണ് എന്ന് വെളിപ്പെടുത്തരുത് എന്നും ഊമ ആയി അഭിനയിക്കുന്നത് ആണ് നല്ലത് എന്നും"പിതാവ് തന്ന ഉപദേശം തന്നെ ആയിരുന്നു മൊയ്തു വിനെ 1976 ഡിസംബറിലെ ഒരു തിങ്കളാഴ്ച രാവിലെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അകെ ഉണ്ടയിരുന്ന 200 രൂപയിൽ 150 രൂപയും പാവങ്ങൾക് കൊടുത്തു ഇനിഉള്ള 50 രൂപ കൊണ്ട് ലോകം കാണാൻ ഇറങ്ങിയത് ആയിരുന്നു സഞ്ചാരി ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തത് കൊണ്ട് റയിൽവെ കോടതിയിൽ 15 രൂപ പിഴകൊടുത്തു കൊണ്ട് ആയിരുന്നു മൊയ്തു അവിടെ നിന്നും പുറത്തിറങ്ങിയത് അവിടെ കണ്ട നിസാമുദീനിൽ ഡല്ഹിയിലേക് യാത്ര തിരിച്ചു രണ്ടര ദിവസം കൊണ്ട് ഡൽഹിയിൽ എത്തി.അവിടെ നിന്നും അമൃത്സർ പിന്നീട് കാശ്മീർ തിരിച്അമൃത്സറിലേക് തന്നെ എല്ലാ യാത്രയും ട്രെയിനിൽ തന്നെ ആയിരുന്നു അവിടെ നിന്നും ബസ്സിൽ എട്ട് രൂപക് വാഗാ അതിർത്തിയിൽ എത്തി. അവിടെ നിന്നും ലാഹോറിലേക് 27 കിലോമീറ്റര് എന്ന് അറിഞ്ഞത് കൊണ്ട് നടന്ന് ആയിരുന്നു യാത്ര നടത്തത്തിന് ഇടയിൽ സൈനികർ പിടികൂടിയപ്പോൾ അവിടെ സഹായത്തിന് എത്തിയത് പിതാവ് പറഞ്ഞു തന്ന വാക്കുകൾ തന്നെ ആയിരുന്നു.പിന്നീട് റെയിൽവേ വഴി കടക്കാൻ പറ്റുമോ എന്നായി അവിടെയും തടയപ്പെട്ടു.പട്ടാളക്കാർ ഉപദ്രവിക്കുന്നതിന്റെ ഇടയിൽ ക്യാപ്റ്റൻ കാണാൻ ഇടയായി കഴിക്കാൻ ചപ്പാത്തിയും ചായയും കൊടുത്ത് കൊണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞു ക്യാപ്റ്റന്റെ സഹായത്തോടെ ചെറുനാരങ്ങ തോട്ടത്തിലൂടെ മൊയ്തു നടന്നു ആദ്യം ആയി രാജ്യഅതിർത്തി കടന്നത് ഓർത്ത് ഒന്ന് പുളകിതനായി മനുഷ്യൻ.


ഇന്ത്യൻ അതിർത്തി കടന്നുഎങ്കിലും പാകിസ്ഥാൻ പട്ടാളത്തിന്റെ കയ്യിൽ അകപെടുകയായിരുന്നു തിരിച്ചയകാനുള്ള   സാധ്യത ഇല്ലാതായതോടെ ഒരാഴച്ചത്തെ ഗുൽബർഗ് എന്ന സ്ഥലത്തെ തടവിന് ശേഷം വീണ്ടും ഇന്ത്യൻ അതിർത്തിയിൽ തന്നെ കൊണ്ടുപോയി ആക്കി എന്നാലും തളർന്നില്ല പതിനേഴുകാരൻ കൊയ്ത്തു കഴിഞ്ഞ ഗോതമ്പ് പാടത്തെ പൊന്തക്കാടുകളിൽ പതുങ്ങി നിന്ന് രാത്രി വീണ്ടും പാകിസ്താനിലേക് തന്നെ രാത്രി കരിമ്പോലകാട്ടിൽ കിടന്നുഉറങ്ങി പുലർച്ചെ വയലുകളിൽ കൂടെ നടക്കുന്ന സമയത് ഒരു പറ്റം കർഷകർ കണ്ടു അവർ ഒരു അധ്യാപകന്റെ അടുത്ത് എത്തിച്ചു വിവരണം കേട്ട അദ്ദേഹം ഒരു കസ്റ്റംസ് ഓഫീസറെ അടുത്ത് എത്തിച്ഛ് എന്തോ സ്വകാര്യം പറഞ്ഞു.കുറച്ച് കഴിഞ്ഞപ്പോൾ  ലാഹോറിലേക് പൊയ്ക്കോളൂ ദൈവം സഹായിക്കും എന്ന് പറഞ്ഞ് ഒരു കാറിൽ കയറ്റി കൊടുത്തു ലാഹോറിൽ എത്തിച്ച് കുറച്ച് പണവും സമ്മനിചു എവിടേക് പോവാനും ട്രെയിൻ ഇവിടെ വരും എന്ന് പറഞ്ഞ് അവിടെ നിന്നും യാത്രയായി  അവിടെ നിന്നായിരുന്നു മൊയ്തു എന്ന ലോകസഞ്ചാരിയുടെ ജനനം. പിന്നീട് മോഹൻജദാരോയും നഗരവും തക്ഷശിലയും കണ്ട്  റാവൽപിണ്ടിയിൽ എത്തി ഇനി എങ്ങോട്ട് പോകണം എന്ന് അറിയാതെ നിൽക്കുന്ന സമയത്ത് ആയിരുന്നു മുന്നിൽ ഭൂപടങ്ങൾ തൂക്കിയിട്ട ഒരു വീട് കണ്ടത് അവിടെ കോളേജിൽ പഠിക്കുന്ന സഹോദരങ്ങൾ ആയിരുന്നു അവരെ കണ്ട് തന്റെ ലോക സഞ്ചാരത്തെ കുറിച് പറഞ്ഞ് അവിടെ നിന്ന് ഭക്ഷണവും സഞ്ചാരപാതയുടെ മാർഗ രേഖയും നൽകി അവർ മൊയ്തുവിനെ യാത്രയാക്കി അടുത്ത ആഴ്ച്ചയാണ് പെഷൽവാറിലേക് വണ്ടി കയറിയത് അവിടെ നിന്നും യാത്ര ചെയ്ത 40 കിലോമീറ്റര് പടിഞ്ഞാറോട്ട് സഞ്ചരിച്‌  ഖൈബർ ചുരത്തിൽഎത്തി ചുരം കയറിയിറങ്ങി കാബൂളിൽ എത്തി അവിടെ നിന്നും മലമ്പാത വഴി ചൈനയിൽ എത്താം 1,067 മീറ്റർ ഉയരം ഉള്ള ഹിന്ദുകുഷ് പർവതത്തിന്റെ മുകളിൽ നിന്ന് തണുത്ത് വിറച്ച് താഴെക് നോക്കി നിന്നു ഇനിയും ദൂരങ്ങൾ താണ്ടാൻ എന്ന പോലെ

ചൈനീസ് പട്ടാളക്കാരെ വെട്ടിച്ച്മലയിറങ്ങി പിന്നെ ചരക് ലോറിയിലും  കാള വണ്ടിയിലും ആയിയാത്ര ചെയ്ത് അഫ്ഗാൻ പ്രവിഷ്യയിലൂടെ തുർകിസ്താനിന് അടുത്തുള്ള ഗോത്രവർഗകാർക്കിടയിൽ ചെന്നുപെട്ടു വിശപ്പ് സഹിക്കവയ്യാതെ ഏലി ഇറച്ചി പോലും കഴിക്കേണ്ടി വന്നു അവിടെ നിന്നും ചൈനയിലേക് കടക്കണം എങ്കിൽ മുന്നിലെ നദി കടക്കണം എന്ന് മൂപ്പൻ ആംഗ്യഭാഷയിൽ പറഞ്ഞു കൂടാതെ അവർ മുളകൊണ്ട് ഒരു ചങ്ങാടവും സമ്മാനിച്ചു അതിൽ മറുകരഎത്തി കുറെ ദൂരം മരുഭൂമിയിലൂടെ നടന്ന് ഒരു ഥാർ ചെയ്ത റോഡ് കണ്ടെത്തി കുതിച്ചു വരുന്ന ലോറി ക്ക് കൈ കാണിച്ചുകൊണ്ട് യാർഗണ്ഡിൽ എത്തി അവിടെ നിന്നാണ് സ്വപ്ന ഭൂമിയായ ബെയ്ജിങ്ങിൽ എത്തിയത് റ്റിബറ്റ്‌,ബർമ,ഉത്തരകൊറിയ,മംഗോളിയായും കണ്ട് തീർത്ത മൊയ്തു അവസാനം തുടങ്ങി വെച്ച പാകിസ്ഥാനിൽ തന്നെ അവസാനിപ്പിച്ചു.പിന്നീട് കൊറിയയിലേക് ആയിരുന്നു യാത്ര അവിടെ നിന്നും അഭാസിമാർക്ക് ഒപ്പം പോലീസ് പിടിച്ച മൂന്നാം നാൾ ആയിരുന്നു സത്യം മനസിലാക്കി കൊടുത്ത് പുറത്തിറങ്ങിയത്.പൂജ്യം ഡിഗ്രി തണുപ്പിൽ  ബ്രിട്ടീഷ് നദിയിൽ ചാടി രക്ഷപെട്ടിട്ടുണ്ട് പിന്നീട് തുർക്കി ജയിലിൽ കിടന്നിട്ടും ഉണ്ട്  ഇറാൻ അതിർത്തിയായ ബന്ദർ ബാസിൽ നിന്ന് 5,000 ഇറാനി റിയാൽ കൊടുത്ത് (ഇന്ത്യൻ രൂപ 500) പായിക്കപ്പലിൽ ദുബൈയിലേക് കള്ളയാത്ര ഹോർമുസ് കടലിൽ വെച്കപ്പൽ കൊടുങ്കാറ്റിൽ ആടിയുലഞ്ഞു ശിയാക്കൾ ആയ പാകിസ്ഥാനികൾ മൊയ്ദുവിനെ ഒരു ശകുനം പോലെ കണ്ട് കടലിൽ എറിയാൻ നോക്കി ഖുർആൻ ഓതി അവരിൽ നിന്നും രക്ഷ തേടി ഒടുവിൽ കടൽ ശാന്തം ആയി ദുബൈനഗരത്തിന്റെ വെളിച്ചം കണ്ടപ്പോൾ കപ്പിത്താൻ കടലിൽ ചാടി നീന്താൻ പറഞ്ഞു ഒരു കിലോമെറ്ററെ നീന്താൻ സാധിച്ചൊള്ളു ഭയങ്കരമായ തണുപ്പും വിശപ്പും കാരണം തിരിച് കപ്പലിലേക്ക് തന്നെ നീന്തി കൂടെ ഉണ്ടായിരുന്ന അഞ്ചു പേരെ കാണാതെയായി അവിടെ നിന്നും തിരിച്ച് തെഹ്റാനിലെക് മടങ്ങി. ഇറാഖിലെ ബസ്രയിലെക് വഴിചോദിച്ചപ്പോൾ ഇറാൻ പട്ടാളം പിടിക്കപെട്ടത് നിരപരാധിയാണ് എന്ന് മനസിലാക്കി വെറുതെ വിട്ടു പക്ഷെ ഒരു നിബന്ധന ഉണ്ടായിരുന്നു ശത്രു രാജ്യം ആയ ബസ്രയിലെക് പോകരുത് എന്ന് അതിന് തെയ്യാറാവാത്തത് കൊണ്ട് വീണ്ടും ജയിലിലെക്തന്നെ ഒരാഴ്ച കഴിഞ്ഞപ്പോൾ പനി പിടിച്ചു കിടപ്പിലായി. സമയത്തെ മൊയ്ദുവിന്റെ ഖുർആൻ പാരായണം കേട്ട് പട്ടാള ക്യാപ്റ്റൻ സൈനികരുടെ ഉസ്താദായി നിയമിച്ചു. പഠിക്കാൻ ഉള്ള ഒരു അവസരവും പാഴാക്കരുത് യെന്ന് ഇറാൻ-ഇറാക്ക് യുദ്ധത്തിൽ ഷെൽ വര്ഷംമേറ്റ് പരിക്കേറ്റ്കിടന്നപ്പോൾ വജ്ര മോതിരം നൽകി രക്ഷപെടാൻ പറഞ്ഞ മെഹർ നൂഷ്  ന്റെ വാക്കുകളെ കൊണ്ടാണ് തുർകിയിൽ പഠനം നടത്തിയത്.

1983 ഡിസംബർ 23 നായിരുന്നു ലോക യാത്ര കഴിഞ്ഞ്വാഗാ അതിർത്തിയിൽ എത്തിയത് യാത്രകൾക്കിടയിൽ ഒരിക്കൽ പോലും ഒരു ലഹരിയും ഉപയോഗിച്ചിട്ടില്ലായിരുന്നു എന്ന് മൊയ്ദു തീർത്തും പറയുന്നുണ്ട്.റഷ്യയിലെ ഗലീന സിറിയയിലെ സെറൂസി,ജോർദാനിലെ അദീബ,തുർക്കിയിലെ ഗൊക്ചെൻ,ഇറാൻ പട്ടാളത്തിലെ നേഴ്സ് മെഹർ നൂഷ്,പാകിസ്ഥനിലെ ഗുൽബർഗിലെ ഫിദ ഇവരെല്ലാവരും ആയി മൊയ്ദു വിന് പ്രണയം തോന്നിയിരുന്നു എങ്കിലും ഇതൊന്നും ലോക സഞ്ചാരിയെ എവിടെയും പിടിച്ചു നിർത്തിയില്ല.യാത്രയെ പ്രണയിച്ചവന് ലഹരിയും പ്രെണയവും എല്ലാം മിദ്യആയെ കാണാൻ പറ്റൂ. അങ്കാറയിലെ ഇന്ത്യൻ എംബസിയിൽ നിന്നും എടുത്ത പാസ്പോര്ട്ട് കാണിച്ചപ്പോൾ വിസ എടുക്കാതെ എങ്ങനെ പാകിസ്ഥാനിൽ എത്തി എന്ന് ചോദിച്ചപ്പോൾ തുർക്കി ഇറാനിലേക്കും ഇറാൻ പട്ടാളം പാക്കിസ്ഥാനിലേക്കും എന്ന മറുപടി അവരെ ചരിപ്പിചു. ഇന്ത്യൻ ഓഫീസർ പാകിസ്താനിലേക് തന്നെ മടക്കി അയച്ചു. പാക് ഇന്ത്യൻ ഓഫീസർ മാർ അതിർത്തിയിൽ നിന്ന് കയർത്ത്അവസാനം ഇന്ത്യയിൽ തന്നെ എത്തി. അവസാനം "കൗതുകം തോന്നി വാങ്ങിയ സാധനങ്ങൾ എല്ലാം തന്നെ യാത്ര കൂലിയായി പലർക്കും കൊടുത്തു അദീബ സമ്മാനിച്ച 3000 രൂപ വിലയുള്ള കോട്ടിന് കിട്ടിയത് വെറും 150 രൂപയായിരുന്നു ഡൽഹി ജുമാ മസ്ജിദിലെ ഇമാം പിരിച്ചു തന്ന പൈസ കൊണ്ടാണ് മൊയ്തു തന്റെ ആദ്യ യാത്രക് ശേഷം പെരുന്നാൾ തലേന്ന്  കോഴിക്കോട് വന്നിറങ്ങിയത് 1984 ജനുവരി 1-ന്  നാട്ടിൽ എത്തി  അവിടെ നിന്ന് അഞ്ചാം നാള് കൊല്കത്തയിലേക് പല ജോലികൾ ചെയ്ത സമ്പാദ്യം എല്ലാം ലഹളയിൽ നഷ്ട്ടം ആയപ്പോൾ തിരിച്നാട്ടിലേക്കു തന്നെ 1984 ന്  സോഫിയയും ആയി വിവാഹം അതിനു ശേഷം പിന്നീട് യാത്രയോട് ഉള്ള ഭ്രമം കാരണം ഉംറ വിസ വഴി സൗദിയിൽ എത്തിച്ചു.യെമനിലും ഒമാനിലും എത്തിയെങ്കിലും യാത്രപരാജയം ആയിരുന്നു.2005   മറ്റൊരു യാത്ര വഴി സൗദിയിൽ വീണ്ടും എത്തി അവിടെ നിന്നും ജോർദാൻ വരെ എത്തിയെങ്കിലും നിയമങ്ങൾ തടസം നിന്നു ഇതായിരുന്നു അവസാന യാത്ര ഇനി ഒരു യാത്രക് വഴി ഉണ്ടകിലോ എന്ന ചോദ്യത്തിന് മൊയ്തു പറയാറുള്ള മറുപടിഇസ്താംബൂളിലെ സുല്ത്താന്അഹമ്മദ് ജാമി മസ്ജിദിലെ ജാലകങ്ങള്ക്കിടയിലൂടെ പുറത്തേക്ക് നോക്കി ഇംറുല്ഖൈസിന്റെ വരികള്ക്ക് ഈണമിടണം.” എന്നായിരുന്നു.

വെറും നാലാം ക്ലാസും മത വിദ്യാഭ്യാസവും ഉള്ള മൊയ്തു എന്ന കിഴ്ശ്ശേരി കാരനെ 20 ഭാഷകൾ അറിയാവുന്ന ഒരു ഭാഷ പണ്ഡിതനും ഏഴു പുസ്തകങ്ങൾ എഴുതിയ എഴുത്തുകാരനും സർവോപരി ഒരു നല്ല മനുഷ്യൻ ആക്കിയതും എല്ലാം യാത്രയെന്ന ഒറ്റ വികാരം ആയിരുന്നു തന്റെ അവസാന കാലത്തെ പോലും ചറുചുറുകുള്ളതാക്കി മാറ്റിയത് യാത്രകൾ തന്ന ഓർമ്മകൾ തന്നെ ആയിരുന്നു "യാത്രയേക്കാളും വലിയ സന്തോഷവും സമാധാനവും മറ്റുള്ള ഒന്നിനും നൽകാൻ കഴിയുകയില്ല എന്നും കൂടെ യാണ് മൊയ്തു എന്ന ലോക സഞ്ചാരി നമ്മുക് മുന്നിൽ തുറന്ന് കാട്ടുന്നത്"

Author Name: Sayyid Mohammed Rabeeh.Kp

Class: 3rd Semester BTTM,CPA College of Global Studies


Comments